Connect with us

Kozhikode

മദ്‌റസ പ്രവേശനോത്സവം; ഫത്‌ഹേ മുബാറക് ഉദ്ഘാടനം ചെയ്തു

Published

|

Last Updated

കോഴിക്കോട്: അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍ മദ്‌റസാ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. രക്ഷിതാക്കളുടെ കൈപിടിച്ചെത്തിയ കൊച്ചു പഠിതാക്കളെ മധുരം നല്‍കിയും പഠനോപകരണങ്ങള്‍ സമ്മാനിച്ചുമാണ് മദ്‌റസകളില്‍ വരവേറ്റത്. അപരിചിതത്തിന്റെ ആകുലതകളുമായി എത്തുന്ന കൊച്ചുകുട്ടികളുടെ കണ്ണിന് കുളിര്‍മയേകുന്ന വിധം മദ്‌റസയും പരിസരവും കമനീയമായി അലങ്കരിക്കാനും ബലൂണുകളും പൂക്കളും നല്‍കി കുരുന്നു മാനസങ്ങളെ സന്തോഷിപ്പിക്കാനും എസ് എസ് എഫ് പ്രവര്‍ത്തകര്‍ രംഗത്തുണ്ടായിരുന്നു.
മദ്‌റസാ അധ്യയനാരംഭ ദിവസമായ ഇന്നലെ സംസ്ഥാന വ്യാപകമായി ഫത്‌ഹേ മുബാറക് എന്ന പേരില്‍ വര്‍ണാഭമായ പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പറവണ്ണ സിറാജുല്‍ ഉലൂം മദ്‌റസയില്‍ സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ നിര്‍വഹിച്ചു. എസ് എസ് എഫ് പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. എസ് ജെ എം ജനറല്‍ സെക്രട്ടറി അബൂഹനീഫല്‍ ഫൈസി തെന്നല, കെ പി എച്ച് തങ്ങള്‍ കാവനൂര്‍, എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം അബ്ദുല്‍ മജീദ്, സി കെ റാശിദ് ബുഖാരി, സി കെ ശക്കീര്‍, എം ദുല്‍ഫുഖാറലി സഖാഫി, മഹല്ല് പ്രസിഡന്റ് കുഞ്ഞിമോന്‍ ഹാജി, മുഹമ്മദ് സംബന്ധിച്ചു.