Connect with us

National

ട്രെയിന്‍ അപകടം: കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് 27,581 പേര്‍

Published

|

Last Updated

ന്യൂഡല്‍ഹി: 2014ല്‍ ട്രെയിന്‍ അപകടങ്ങളില്‍ 27,581 ഇന്ത്യക്കാര്‍ മരിച്ചു. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകളാണ് ഇത്. ട്രെയിന്‍ അപകടങ്ങളില്‍ (ട്രെയിനില്‍ നിന്ന് വീണോ ട്രെയിനിടിച്ചോ) 2014ല്‍ 13,542 പേര്‍ മരിച്ചു. ട്രെയിനുകള്‍ കൂട്ടിയിടിച്ച് 99 പേര്‍ മരിച്ചപ്പോള്‍ പാളം തെറ്റി 59 പേരാണ് മരിച്ചത്. സ്‌ഫോടനങ്ങളിലും അഗ്നിബാധയിലും 32 പേര്‍ മരിച്ചു.
രാജ്യത്താകമാനം 2014ല്‍ 28,360 ട്രെയിന്‍ അപകടങ്ങളില്‍ 25,006 പേര്‍ മരിക്കുകയും 3,882പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 2013നെ അപേക്ഷിച്ച് 2014ല്‍ ട്രെയിന്‍ അപകടങ്ങളില്‍ 9. 2 ശതമാനം കുറവുണ്ടായി. മഹാരാഷ്ട്രയിലാണ് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായതും കൂടുതല്‍ മരണം സംഭവിച്ചതും. 7,969 അപകടങ്ങളില്‍ 5,024 പേര്‍ മരിച്ചു. പരുക്കേറ്റവര്‍ 28,360 ആണ്. വിവിധ നഗരങ്ങളിലെ ട്രെയിനപകടങ്ങളില്‍ ഡല്‍ഹിയില്‍ 856ഉം ഭോപാലില്‍ 132ഉം അലഹബാദില്‍ 92പേരും ജബര്‍പൂരില്‍ 76ഉം പേര്‍ കൊല്ലപ്പെട്ടു.