Connect with us

Health

'രക്തദാതാക്കള്‍ ഒരു ക്ലിക്കില്‍' ഡോ. ടിജുവിന്റെ വെബ് പോര്‍ട്ടല്‍ ശ്രദ്ധേയം

Published

|

Last Updated

ദുബൈ; “ഹൃദയത്തില്‍ നിന്ന് പകുത്തു നല്‍കുന്ന ഒരു തുള്ളി രക്തത്തില്‍ ജീവന്റെ തുടിപ്പ്”. ഇന്ത്യന്‍ കോണ്‍സുലേറ്റിലെ സാമ്പത്തിക, വിദ്യാഭ്യാസ, മാധ്യമ, വിവര വിഭാഗം കോണ്‍സുല്‍ ഡോ. ടി ജു തോമസിന്റെ ബുദ്ധിയില്‍ നിന്നുദിച്ച രക്തദാതാക്കള്‍ക്കായുള്ള വെബ് പോര്‍ട്ടലിന്റെ ആമുഖ സന്ദേശമാണിത്. രക്തദാതാക്കളെ കണ്ടെത്തുന്നതിലൂടെ ഒരാളുടെ ജീവന് സഹായകരമാവുമെങ്കില്‍ അത് വലിയൊരു ജീവിത കൃതാര്‍ഥതയായി കണ്ടാണ് ഈ നയതന്ത്രജ്ഞന്‍ ഈയിടെയാണ് യു എ ഇയിലെ രക്തദാതാക്കള്‍ക്കായി ഒരു പൊതു വിവര ശേഖരവുമായി രംഗത്ത് വന്നത്.
മെഡിസിന്‍ പഠിച്ച് ഡോക്ടറായ ശേഷമാണ് ഡോ. ടിജുവിന് സിവില്‍ സര്‍വീസിനോട് അഭിരുചി തുടങ്ങിയത്. പ്രാക്ടീസ് തുടങ്ങുന്നതിന് മുമ്പേ സിവില്‍ സര്‍വീസില്‍ ചേര്‍ന്നു. പക്ഷേ, മനസിലിപ്പോഴും ആതുര സേവനത്തിന്റെ തുടിപ്പുകള്‍ ബാക്കി. അത്തരമൊരു പ്രേരണയില്‍ നിന്നാണ് ഈ സേവന പ്രവര്‍ത്തനവുമായി കോട്ടയം, ചങ്ങനാശ്ശേരിയില്‍ നിന്നുള്ള ഈ നയതന്ത്രജ്ഞന്‍ മുന്നോട്ടു വരുന്നത്.
ഔദ്യോഗിക ജീവിതം യു എ ഇയിലേക്ക് മാറിയപ്പോള്‍ ഇവിടുത്തെ പ്രധാന പ്രശ്‌നത്തിലൊന്ന് രക്ത ലഭ്യതയാണെന്ന് അദ്ദേഹത്തിന് മനസിലായി. തലാസീമിയ രോഗബാധിതര്‍ ഏറെയുള്ള പ്രദേശമാണിവിടം. രക്തജന്യ രോഗമായ തലാസീമിയ ബാധിതര്‍ക്ക് ഇടക്കിടെ രക്തം സ്വീകരിക്കേണ്ട സാഹചര്യമുള്ളവരാണ്. യു എ ഇയില്‍ സ്വീകരിക്കപ്പെടുന്ന രക്തത്തിന്റെ 42 ശതമാനവും തലാസീമിയ ബാധിതകര്‍ക്കാണ് ഉപയോഗിച്ചു വരുന്നത്. അതിനു പുറമെ അത്യാഹിതങ്ങളിലും മറ്റും രക്തം ആവശ്യം വരുന്നവരും ഏറെ. വേനല്‍ക്കാലത്തും റമസാന്‍ മാസത്തിലും രക്തദാതാക്കളുടെ ലഭ്യത കുറയുകയും ചെയ്യുന്നു. ഇത്തരമൊരു കണ്ടെത്തലില്‍ നിന്നാണ് “യു എ ഇക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ സമ്മാനം” എന്ന നിലയില്‍ ഡോ. ടിജു വെബ് പോര്‍ട്ടലിനു തുടക്കമിടുന്നത്. 2013ല്‍ ആരംഭിച്ച പരിശ്രമം സോഫ്റ്റ് ലോഞ്ചിലെത്തിയത് 2015 ജൂണിലാണ്. ഡോക്ടര്‍ കൂടിയായ ഭാര്യ സോനുവിന്റെ സഹായവുമുണ്ടായി.
ചെറിയ ഒരു രീതിയിലുള്ള പ്രവര്‍ത്തനം എന്ന നിലക്കാണ് ഈ ആശയവുമായി രംഗത്ത് വന്നത്. പക്ഷേ, തുടങ്ങിക്കഴിഞ്ഞപ്പോള്‍ അതൊരു ആവേശമായി മാറിയെന്ന് ഡോ. ടിജു സിറാജിനോട് പറഞ്ഞു. രാത്രികള്‍ ഉറക്കമൊഴിച്ചിരുന്ന് നിരവധി വിവരങ്ങള്‍ ശേഖരിച്ചു എഴുതിയുണ്ടാക്കി. വെബ്‌സൈറ്റ് ഡിസൈനിംഗും അദ്ദേഹം തന്നെയാണ് നിര്‍വഹിച്ചത്.
സുഹൃത്തുക്കളുടെയും അഭ്യുദയ കാംക്ഷികളെയും അറിയിച്ചപ്പോള്‍ ലഭിച്ച പിന്തുണയാണ് ലഭിച്ചത്. കേവലമൊരു വിവര വിനിമയം എന്നതില്‍ കവിഞ്ഞ് സമ്പൂര്‍ണമായ ഇന്റര്‍ ആക്ടീവ് പോര്‍ട്ടലാക്കി മാറ്റാനായി പിന്നീട് ശ്രമം. ഇംഗ്ലീഷിനു പുറമെ അറബി ഭാഷയില്‍ കൂടി വിവരങ്ങള്‍ ലഭ്യമാക്കി രക്തദാനവുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങളും ഉള്‍പെടുത്തിയാണ് വെബ് പോര്‍ട്ടല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
വ്യക്തിഗതമായി മെമ്പറാവുന്നതിനു പുറമെ സാമൂഹിക സംഘങ്ങള്‍ക്ക് അവരുടെ കീഴിലെ അംഗങ്ങളെ ചേര്‍ക്കാനുള്ള സംവിധാനവും പോര്‍ട്ടലില്‍ ഒരുക്കിയിട്ടുണ്ട്.
ശ്രമകരമായ ദൗത്യം ഒരു പരിധിവരെ പൂര്‍ത്തിയാക്കി ജൂണില്‍ പൊതുസമൂഹത്തിന് സമര്‍പ്പിച്ചതോടെ ലഭിച്ച സ്വീകാര്യത അദ്ഭുതപ്പെടുത്തുന്നതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ദിനങ്ങളില്‍ തന്നെ 50,000 ഹിറ്റുകള്‍ ലഭിച്ചു. 2000ത്തില്‍ പരം വ്യക്തികള്‍ ഇതിനകം റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിരവധി സംഘങ്ങള്‍ അവരുടെ കീഴിലുള്ള നൂറുക്കണക്കിന് രക്തദാതാക്കളുടെ വിവരങ്ങള്‍ കൈമാറി.
വെബ് പോര്‍ട്ടല്‍ സജീവമായതോടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അന്വേഷണങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലെ ചില നയതന്ത്ര ഉദ്യോഗസ്ഥര്‍ തങ്ങളുടെ പ്രദേശത്തൂകൂടി ഇത്തരമൊരു സംവിധാനം വരണമെന്ന് ആഗ്രഹിച്ച് ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു. എത്യോപ്യയിലും കെനിയയിലും ഇതിന് ഏറെ അവസരമുണ്ടെന്ന് അവിടെ നിന്നും അഭ്യര്‍ഥനകള്‍ അയച്ചവര്‍ അറിയിച്ചിട്ടുണ്ട്. അവര്‍ക്കും ഉപകാരപ്രദമാവുമെങ്കില്‍ അത്തരമൊരു നീക്കത്തിന് തന്നെയാണ് ഡോ. ടിജു മനസുവെക്കുന്നതും സ്മാര്‍ട് ഫോണുകളില്‍ ലഭ്യമാകുന്ന “ആപ്” നിര്‍മിക്കാനും ഉദ്ദേശ്യമുണ്ട്.
ഒരു തുള്ളി രക്തത്തിലൂടെ ജീവന്‍ രക്ഷിക്കുകയെന്ന മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ നിന്നുള്ള മനം നിറഞ്ഞ സംതൃപ്തി മാത്രമാണ് ഈ സൗജന്യ സേവനവുമായി രംഗത്തുവരുമ്പോള്‍ ഡോ. ടിജു പ്രതീക്ഷിക്കുന്നതു അതുകൊണ്ടുതന്നെയാണ് പൊതു സമൂഹം സ്വീകാര്യതയോടെ ഈ ദൗത്യത്തില്‍ പങ്കാളികളാവുന്നതും.

രക്തദാനം
മനുഷ്യസ്‌നേഹിയായ ഒരു വ്യക്തിക്ക് ചെയ്യാവുന്ന ഏറ്റവും ഹൃദയസ്പര്‍ശിയായ ജീവകാരുണ്യ പ്രവര്‍ത്തനമാണ് രക്തദാനം. ഒരു തുള്ളി രക്തത്തിന് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയും. രക്തദാനം മഹാദാനമായി മാറുന്നത് അങ്ങിനെയാണ്.
നമ്മുടെ ശരീരത്തിന്റെ എട്ടു ശതമാനം രക്തത്തിന്റേതാണ്. അഞ്ചു ലിറ്റര്‍ വരും, അളവ്. അത് പതിനഞ്ചു ശതമാനത്തില്‍ കൂടുതല്‍ കുറഞ്ഞുപോയാല്‍ ജീവന് ഭീഷണിയാവും. അപ്പോഴാണ് രക്തം പുറത്ത് നിന്ന് ആവശ്യമായിവരുന്നത്.
പതിനെട്ടിനും അന്‍പതിനും ഇടയ്ക്ക് പ്രായമുള്ള ആരോഗ്യമുള്ള ഏതൊരു വ്യക്തിക്കും തന്റെ ആകയുള്ള രക്തത്തിന്റെ പത്തുശതമാനം വരെ ദാനം ചെയ്യാവുന്നതാണ്.
മൂന്ന് മാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യാം. ഒരു തവണ 450 മില്ലി ലിറ്റര്‍ വരെ ദാനം ചെയ്യാം. രക്തദാനം യാതൊരു തരത്തിലും മനുഷ്യന് ദോഷമാകുന്നില്ല.
രക്ത ഗ്രൂപ്പുകള്‍
രക്തം, കാഴ്ചയില്‍ ഒന്നു തന്നെ. പക്ഷേ, വിശദ പരിശോധനക്കു വിധേയമാക്കുമ്പോള്‍ വ്യത്യാസങ്ങള്‍ ധാരാളം പരസ്പരം പൊരുത്തപ്പെടാത്തരക്തം കട്ട പിടിക്കുകയും അപകടം വരുത്തുകയും ചെയ്യും. രക്തത്തിലെ ഒരു ഘടകമായ പല്‍സ്മയിലെ “അഗല്‍ട്ടിനിന്‍” (അഴഴഹൗശേിശി) എന്ന പദാര്‍ഥമാണ് ഈ കട്ടപിടിക്കലിനടിസ്ഥാനം. ഇത് മനസിലാക്കുന്നതിനും അപകടം ഒഴിവാക്കുന്നതിനും വേണ്ടി മനുഷ്യരക്തത്തെ പ്രധാനമായും അ,ആ, അആ, ഛ എന്നിങ്ങനെ നാലു ഗ്രൂപ്പുകളായി തരം തിരിച്ചിരിക്കുന്നു. ഓരോ ഗ്രൂപ്പിലും പെടുന്നവര്‍ക്ക് തദ്ഗ്രൂപ്പില്‍ പെട്ടവരുടെ രക്തം മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ.
ചുവന്ന കോശങ്ങള്‍, വെളുത്ത കോശങ്ങള്‍, പ്‌ളേറ്റ്‌ലറ്റുകള്‍, പല്‍സ്മ എന്നിവയാണു രക്തത്തിലെ ഘടകങ്ങള്‍. ഒരു ക്യൂബിക് മില്ലിമീറ്റര്‍ രക്തത്തില്‍ 50,00,000 ചുവന്ന രക്താണുക്കളും 8,000 വെളുത്ത രക്താണുക്കളും 2,50,000 പ്‌ളേറ്റ്‌ലറ്റുകളും ഉണ്ടായിരിക്കും. പല്‍സ്മ എന്ന ദ്രാവകത്തിലാണു രക്താണുക്കള്‍ ഒഴുകിനടക്കുന്നത്.
ചുവന്ന രക്താണുക്കളില്‍ “റീസസ്” (ഞവലൗെ)െ എന്ന ഒരു പദാര്‍ഥമുണ്ട്. ചില ആളുകളുടെ രക്തത്തില്‍ ഇതു കാണില്ല. റീസസിന്റെ സാന്നിധ്യവും അഭാവവും വളരെ പ്രധാനമാണ്. റീസസ് ഉള്ള രക്തത്തെ ആര്‍. എച്ച് പോസിറ്റീവ് (ഞവ+) ഗ്രൂപ്പ് എന്നും അതില്ലാത്ത രക്തത്തെ ആര്‍.എച്ച്. നെഗറ്റീവ് (ഞവ) ഗ്രൂപ്പ് എന്നും പറയുന്നു. ഈ രണ്ടു ഗ്രൂപ്പുകള്‍ തമ്മില്‍ ചേരുന്നതു വളരെ അപകടകരമാണ്; അതുകൊണ്ട് ആര്‍. എച്ച്. പോസിറ്റീവ് ഗ്രൂപ്പുകാര്‍ക്ക് ആര്‍. എച്ഛ് നെഗറ്റീവ് രക്തമോ മറിച്ചോ നല്‍കാവതല്ല.

Latest