Connect with us

National

യാക്കൂബ് മേമന്റെ മരണത്തിന് പകരം വീട്ടുമെന്ന് ടൈഗര്‍ മേമന്‍

Published

|

Last Updated

മുംബൈ: യാക്കൂബ് മേമന്റെ മരണത്തിന് പകരം വീട്ടുമെന്ന് സഹോദരന്‍ ടൈഗര്‍ മേമന്‍. മുംബൈയിലെ മേമന്റെ വീട്ടിലേക്ക് ഫോണ്‍ ചയ്താണ് ടൈഗര്‍ മേമന്‍ ഇക്കാര്യം അറിയിച്ചത്. യാക്കൂബിന്റെ മരണത്തിന് പകരം വീട്ടുമെന്നും കുടുംബാംഗങ്ങളുടെ കണ്ണീര്‍ വെറുതെയാവില്ലെന്നും ടൈഗര്‍ മേമന്‍ ഫോണില്‍ പറഞ്ഞു.

മുംബൈ പോലീസ് ഫോണ്‍കാള്‍ റോക്കോര്‍ഡ് ചെയ്തിട്ടുണ്ട്.

ജൂലൈ 30ന് മേമന്റെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ച് 40 മിനിറ്റുകള്‍ക്ക് ശേഷമാണ് വീട്ടിലെ ലാന്‍ഡ് ഫോണിലേക്ക് ടൈഗര്‍മേമന്റെ വിളിയെത്തിയത്. പുലര്‍ച്ചെ 5.35നായിരുന്നു ഇത്. ഇതിന് 40 മിനിറ്റുകള്‍ക്ക് ശേഷമാണ് മേമനെ തൂക്കിലേറ്റിയത്.

ഫോണ്‍ ചെയ്തത് ടൈകര്‍ മേമന്‍ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ആദ്യം ഫോണ്‍ എടുത്തയാളോട് ഉമ്മാക്ക് ഫോണ്‍ കൈമാറാന്‍ പറയുകയും ടൈഗര്‍മേമന്‍ പറഞ്ഞു. ആദ്യം ഫോണെടുക്കാന്‍ വിസമ്മതിച്ച് ഉമ്മ ഹനീഫ പിന്നീട് ഫോണെടുത്ത് എല്ലാം അവസാനിപ്പിക്കാന്‍ മേമനോട് കരഞ്ഞ് കൊണ്ട് അപേക്ഷിച്ചു. എനിക്ക് ഒരു മകനെ നഷ്ടപ്പെട്ടെന്നും മറ്റൊരാളെ കൂടി നഷ്ടപ്പെടുത്താനാവില്ലെന്നും അവര്‍ മേമനോട് പറഞ്ഞു. എന്നാല്‍ മാതാവ് കരയരുത്, ഇതിന് അവര്‍ വലിയ വില നല്‍കേണ്ടി വരുമെന്നും താന്‍ ഏതുതരത്തിലും മറുപടി നല്‍കുമെന്നുമായിരുന്നു ടൈഗര്‍ മേമന്റെ മറുപടി. ശേഷം ഫോണ്‍ എടുത്ത ആളോട് കുടുംബത്തിന്റെ കണ്ണീര്‍ വെറുതെയാവില്ലെന്നും പറഞ്ഞു.
ഇന്റര്‍നെറ്റ് മുഖേനെയാണ് മേമന്‍ വിളിച്ചത്. കേള്‍ ചെയ്ത ഐപി അഡ്ര്‌സ് പോലീസിന് തിരിച്ചറിയാനായിട്ടില്ല. മൂന്ന് മിനുട്ട് മാത്രമാണ് സംഭാഷണം നീണ്ടു നി്ന്നത്.
മുംബൈ സ്‌ഫോടനപരമ്പരകേസില്‍ മുഖ്യപ്രതിയും യാക്കൂബ് മേമന്റെ സഹോദരനുമായ ടൈഗര്‍ മേമനെ ഇനിയും പിടികൂടാനായിട്ടില്ല. ശിക്ഷിക്കപ്പെട്ട 11 പേരില്‍ യാക്കൂബിന്റെ വധശിക്ഷ മാത്രമാണ് നടപ്പാക്കിയത്. മറ്റ് 10 പേര്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.

യാക്കൂബ് മേമന്റെ വധശിക്ഷ വിധിച്ച ജഡ്ജിക്കും വധഭിഷണി മുഴക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest