Connect with us

Kerala

തന്നെ അയോഗ്യനാക്കണമെന്ന കത്ത് തള്ളണമെന്ന് പി സി ജോര്‍ജ്

Published

|

Last Updated

തിരുവനന്തപുരം: തന്നെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് നല്‍കിയ കത്ത് തള്ളണമെന്ന് പി സി ജോര്‍ജ് സ്പീക്കറോട് ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസിന്റെ കത്തില്‍ പി സി ജോര്‍ജ് സ്പീക്കര്‍ക്ക് വിശദീകരണം നല്‍കി. പാര്‍ട്ടി നല്‍കിയ കത്ത് നിയമസഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ജോര്‍ജ് സ്പീക്കറെ അറിയിച്ചു. ഇത് ഭരണഘടനാവിരുദ്ധമാണ്. റൂള്‍ 6 പ്രകാരം പരാതി നിലനില്‍ക്കില്ല. അതിനാല്‍ ആവശ്യം തള്ളിക്കളയണമെന്നാണ് പി സി ജോര്‍ജ് രേഖാമൂലം സ്പീക്കറെ അറിയിച്ചത്.

Latest