National
രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു
ശ്രീനഗര്‍: രണ്ട് തീവ്രവാദികള്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഇന്നലെ ദക്ഷിണ കാശ്മീരിലെ പുല്‍വാമ ജില്ലയിലാണ് ശക്തമായ ഏറ്റുമുട്ടല്‍ നടന്നത്. ഒരു പോലീസുകാരന് പരുക്കേറ്റു.
രത്തിനപോര, നാരു ഗ്രാമങ്ങള്‍ക്കിടയിലെ നെല്‍പ്പാടങ്ങളിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പോലീസുമായി സഹകരിച്ച് ഈ മേഖലയില്‍ സൈന്യം പരിശോധന നടത്തിവരികയായിരുന്നു. രാവിലെ ഈ പരിശോധന നടത്തുന്നതിനിടെ പതിയിരുന്ന തീവ്രവാദികള്‍ സൈന്യത്തിന് നേരെ വെടിവെക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഇതിനിടെയാണ് ഒരു പോലീസുകാരന് പരുക്കേറ്റത്. പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏറ്റുമുട്ടല്‍ നടന്നതില്‍ പ്രതിഷേധിച്ച് പ്രദേശത്തെ യുവാക്കള്‍ സേനക്ക് നേരെ കല്ലെറിഞ്ഞു. കൊല്ലപ്പെട്ട തീവ്രവാദികളുടെ ഗ്രൂപ്പ്, വ്യക്തിവിവരങ്ങളൊന്നും തിരിച്ചറിഞ്ഞിട്ടില്ല. ഊര്‍ജിത അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
ഏറ്റുമുട്ടല്‍ നടന്ന രത്തിനപോര മേഖലയിലെ വിവിധ ഭാഗങ്ങളില്‍ പോലീസും സൈന്യവും സംയുക്ത തിരിച്ചില്‍ നടത്തുകയാണ്.