Connect with us

Ongoing News

ചെല്‍സിയെ ചികിത്സിക്കാന്‍ ഈവയില്ല

Published

|

Last Updated

ലണ്ടന്‍: ചെല്‍സി ടീം ഡോക്ടറായ ഈവ കാര്‍നേയ്‌റോ മത്സര സമയത്ത് ഇനി ബഞ്ചിലുണ്ടാവില്ല. ചെല്‍സി മാനേജറായ ഹോസെ മൗറിഞ്ഞോയുടെ കടുത്ത വിമര്‍ശനമേറ്റതാണ് പിന്മാറ്റത്തിന് കാരണം. 2011 മുതലാണ് ഈവ ചെല്‍സിയുടെ ഫസ്റ്റ് ഡോക്ടറായത്.
ലേഡി പ്രീമിയര്‍ ലീഗ് എന്നറിയപ്പെടുന്ന ഈവ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞയാഴ്ച നടന്ന മത്സരത്തിനിടെയാണ് പൊതുവെ ചൂടന്‍ സ്വഭാവത്തിനുടമയായ മൗറിഞ്ഞോയില്‍ നിന്ന് ശകാരമേറ്റുവാങ്ങിയത്. ഗോള്‍കീപ്പര്‍ തിബൗട്ട് കോര്‍ട്ടോയീസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയതോടെ പത്ത് പേരുമായാണ് ചെല്‍സി കളിക്കുന്നത്. സ്‌കോര്‍ 2-2ല്‍ നില്‍ക്കുന്നു. കളി ഇന്‍ജുറി ടൈമിലേക്ക് നീങ്ങിയ വേളയില്‍ ഈഡന്‍ ഹസാര്‍ഡ് പരുക്കേറ്റു വീണു. ഹസാര്‍ഡിനെ പുറത്തേക്ക് കൊണ്ടുപോകാന്‍ ഫീല്‍ഡിലെത്തിയ ഈവയുടെ നിര്‍ദേശം. അപ്പോള്‍ ഒമ്പത് പേരാണ് ചെല്‍സി നിരയില്‍ അവശേഷിച്ചത്. ഈ സംഭവമാണ് മൗറിഞ്ഞോയെ പ്രകോപിപ്പിച്ചത്.
ഒരു മോശം സംഭവമെന്ന് പറഞ്ഞ അദ്ദേഹം ബഞ്ചിലെ ഡോക്ടറോ അതോ കിറ്റ്മാനോ എന്നും ഈവയോടെ ചോദിച്ചു. ഹസാര്‍ഡിന് കാര്യമായ പരുക്കില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.