Connect with us

Kerala

സമസ്ത മുശാവറ അംഗം മോളൂര്‍ മാനു മുസ്‌ലിയാര്‍ വഫാത്തായി

Published

|

Last Updated

ചെര്‍പ്പുളശ്ശേരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായിരുന്ന മോളൂര്‍ എം ടി മാനു മുസ്‌ലിയാര്‍ വഫാത്തായി. അരുപത്തിയൊമ്പത് വയസ്സായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അന്ത്യം. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മയ്യിത്ത് നിസ്‌കാരം വൈകീട്ട് നാല് മണിക്ക് മോളൂര്‍ ജുമുഅത്ത് പള്ളിയില്‍.
പാലക്കാട് ജില്ലയിലെ പൊട്ടച്ചിറ മോളൂരില്‍ ഉണ്ണീന്‍ മുസ്ലിയാരുടെയും ഫാത്തിമയുടെയും മകനായി 1946 ഇലാണ് ജനനം. സ്വദേശത്ത് നിന്ന് പ്രാദമിക പഠനം നടത്തി. മാരായമംഗലം, തുവ്വൂര്‍, എന്നിവിടങ്ങളില്‍ നിന്ന് ദര്‍സ് പഠനവും പൂര്‍ത്തിയാക്കി. ബാഖവി ബിരുദധാരിയായ മാനു മുസ്‌ലിയാര്‍ വയനാട് ജില്ലയിലെ വിവിധയിടങ്ങളില്‍ ഇസ്ലാമിക പ്രചാരകനായി എത്തി സുല്‍ത്താന്‍ ബത്തേരിയില്‍ ദാറുല്‍ ഉലൂം അറബികോളേജ് രൂപകല്‍പന ചെയ്തു പണികഴിപ്പിച്ചു. ഏറെക്കാലം സുല്‍ത്താന്‍ ബത്തേരിയില്‍ ദര്‍സ് പഠനം നടത്തി. നാട്യമംഗലം, പനമരം, തൃകരിപ്പൂര്‍, പുറത്തീല്‍ എന്നിവിടങ്ങളിലായി മുപ്പത്തിമൂന്ന് വര്‍ഷം സേവനമനുഷ്ടിച്ച. ഉറുദു, അറബി ഭാഷകളില്‍ പ്രാവീണ്യമുള്ള മാനു മുസ്ലിയാര്‍ എഴുത്തുകാരന്‍ കൂടിയായിരുന്നു. തജ്ഹീസുല്‍ മായിത്ത്, തര്‍ഗീബുല്‍ ഇബാദി ഫില്‍ മആദ് തുടങ്ങിയവ പ്രധാന രചനകളാണ്.
വിവിധ ഗള്‍ഫ് രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ വിദേശ രാഷ്ട്രങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. 1996 ഇല്‍ മുശാവറയില്‍ അംഗമായി. മോളൂര്‍ മസ്വാലിഹുസുന്നിയ്യ പ്രസിഡന്റ്, പാലക്കാട് ജില്ല ജംഇയത്തുല്‍ ഉലമ സെക്രടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു.
മക്കള്‍: മുഹമ്മദലി, ശിഹാബുദ്ധീന്‍, അബ്ദുസ്സലാം അംജദി, ബുഷ്‌റ, നസീമ, ഹഫ്‌സ, സൗദ. മരുമക്കള്‍: നൂറുദ്ധീന്‍ മുസ്‌ലിയാര്‍, കുഞ്ഞലവി മുസ്‌ലിയാര്‍, ശിഹാബുദ്ധീന്‍ മുസ്‌ലിയാര്‍.