Connect with us

Palakkad

പ്രസ്ഥാനത്തിന് കനത്ത നഷ്ടം: സുന്നി സംഘടനകള്‍

Published

|

Last Updated

പാലക്കാട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്രമുശാവറഅംഗവും അറിയപ്പെടുന്ന സൂഫിവര്യനും മുദ്‌രിസ്സുമായിരുന്ന മോളൂര്‍ എം ടി മാനു മുസ്‌ലിയാരുടെ നിര്യാണം സുന്നിപ്രസ്ഥാനത്തിന് കനത്തനഷ്ടമാണുണ്ടായിരിക്കുന്നതെന്ന് എസ് വൈ എസ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. സുന്നിപ്രസ്ഥാനത്തിനും കരുത്തും ആപല്‍ഘട്ടങ്ങളില്‍ വഴികാട്ടിയുമായിരുന്നു.
ഉസ്താദിന്റെ നിര്യാണത്തിലൂടെ സുന്നി കൈരളിക്കുണ്ടായ നഷ്ടം നികത്താവാത്തതാണെന്നും യോഗം അഭിപ്രായപ്പെട്ടു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, ജില്ലാ ജനറല്‍ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി, ഉസ്മാന്‍ സഖാഫി കുലുക്കിലിയാട്, കെ ഉണ്ണീന്‍കുട്ടി സഖാഫി, സുലൈമാന്‍ ചുണ്ടമ്പറ്റ, അശറഫ് മമ്പാട് സംസാരിച്ചു. സമസ്ത ജംഇയ്യത്തുല്‍ ഉലമ ജില്ലാ കമ്മിറ്റിയും എം ടു മാനുമുസ് ലിയാരുടെ നിര്യാണത്തില്‍ അനുശോചിച്ചു. സുന്നിപ്രസ്ഥാനത്തിന് വഴികാട്ടിയും മാര്‍ഗ്ഗദര്‍ശിയുമായ പണ്ഡിതനെയാണ് നഷ്ടപ്പെട്ടതെന്ന് യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ സംയുക്തഖാസി എന്‍ അലി മുസ്‌ലിയാര്‍, കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാര്‍ പ്രസംഗിച്ചു. എസ് എം എ ജില്ലാകമ്മിറ്റിയും എം ടി മാനുമുസ് ലിയാരുടെ നിര്യാണത്തില്‍ അനുശോചിച്ചു. എം കബീര്‍ വെണ്ണക്കര, പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍ പ്രസംഗിച്ചു.
എസ് ജെ എം ജില്ലാ കമ്മിറ്റി അഗാധമായ ദുംഖം രേഖപ്പെടുത്തി. യു എ മുബാറക് സഖാഫി, ഉമര്‍ മദനി വിളയൂര്‍ പ്രസംഗിച്ചു. എസ് എസ് എഫ് ജില്ലാ കമ്മിറ്റിയും അനുശോചിച്ചു. യൂസഫ് സഖാഫി വിളയൂര്‍, സൈതലവി പൂതക്കാട്, യാക്കൂബ് പൈലിപ്പുറം, ഹാഫിള് ഉസ്മാന്‍ വിളയൂര്‍ പ്രസംഗിച്ചു.