Connect with us

Gulf

മൂന്നു മാസത്തിനിടയില്‍ പീഡനത്തിനിരയായത് 11 കുട്ടികള്‍

Published

|

Last Updated

ദുബൈ: ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നു മാസങ്ങള്‍ക്കിടയില്‍ 11 കുട്ടികള്‍ പീഡനത്തിന് ഇരയായതായി ദുബൈ ഫൗണ്ടേഷന്‍ ഫോര്‍ വിമണ്‍ ആന്‍ഡ് ചില്‍ഡ്രണ്‍ വ്യക്തമാക്കി. ശാരീരികമായ പീഡനവും ലൈംഗിക പീഡനവും ഇതില്‍ ഉള്‍പെടും. ഇരയായവരില്‍ ഭൂരിഭാഗവും 18 വയസിന് താഴെയുള്ള സ്വദേശി കുട്ടികളാണ്. നാലു ആണ്‍കുട്ടികളും ഏഴു പെണ്‍കുട്ടികളുമാണ് പീഡനത്തിന് ഇരയായത്. ഇവരില്‍ മൂന്നു പേരെ ഫൗണ്ടേഷന് കൈമാറിയത് പോലീസായിരുന്നു. ആശുപത്രിയും വിദ്യാലയങ്ങളും മൂന്നു പേരെ വീതം കൈമാറി.
രണ്ട് കുട്ടികള്‍ പീഡനത്തിന് ഇരയായത് ഫൗണ്ടേഷനില്‍ റിപ്പോര്‍ട്ട് ചെയ്തത് ബന്ധുക്കളാണ്.
എട്ടു കുട്ടികളെ പീഡിപ്പിച്ചത് സ്വദേശികളാണ്. ശരീരികമായി ഉപദ്രവിക്കുക, ലൈംഗികമായി പീഡിപ്പിക്കുക എന്നിവ ഇതില്‍ ഉള്‍പെടും. കുട്ടികള്‍ പീഡനം ഏറ്റുവാങ്ങിയതില്‍ പ്രതി സ്ഥാനത്ത് വരുന്നവരില്‍ ഒന്നാം സ്ഥാനം പിതാവിനാണെന്ന് ഫൗണ്ടേഷന്‍ മാനേജര്‍ അഫ്‌റ അല്‍ ബസ്തി വെളിപ്പെടുത്തി. രണ്ടാം സ്ഥാനത്ത് മാതാവുമുണ്ട്.
കുട്ടിള്‍ക്കെതിരായ പീഡനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായാലെ ഇവക്ക് അറുതിവരുത്താന്‍ സാധിക്കൂവെന്ന് അഫ്‌റ അഭിപ്രായപ്പെട്ടു.