Connect with us

Kozhikode

കോര്‍പറേഷന്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

Published

|

Last Updated

കോഴിക്കോട് : തെരുവ് നായ്ക്കളുടെ ശല്യം പരിഹരിക്കുന്നതിന് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ചാലപ്പുറം രക്ഷാ സമിതിയുടെ ആഭിമുഖ്യത്തില്‍ നാട്ടുകാര്‍ നായ്ക്കളില്‍ നിന്നും മനുഷ്യ ജീവന്‍രക്ഷിക്കുക “കോര്‍പറേഷന്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. തെരുവ് നായ ശല്യം കാരണം പകല്‍ സമത്ത് പോലും ചാലപ്പുറത്തുകാര്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ പറ്റാത്ത് അവസ്ഥയാണ്. രാവിലെ മദ്‌റസയില്‍ പോകുന്ന കുട്ടികളും, ട്യൂഷന് പോകുന്ന കുട്ടികളും വൈകിട്ട് സ്‌കൂളും ഓഫീസും വിട്ടു വരുന്നവരെയും നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനകം നിരവധി പേര്‍ക്ക് നായ്ക്കളുടെകടിയേറ്റിറ്റുണ്ട്. നിരവധി തവണ അധികൃതര്‍ക്ക് മുമ്പില്‍ ഇക്കാര്യം ഉണര്‍ത്തിയെങ്കിലും ഒരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചതെന്ന് ചാലപ്പുറം രക്ഷാ സമിതി പ്രസിഡന്റ് വി സജീവന്‍ പറഞ്ഞു. പ്രതിഷേധ യാത്രയുടെ ഉദ്ഘാടനം കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് എം ടി പത്മ നിര്‍വഹിച്ചു. പടിയേരി ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ ഹസന്‍ കോയ, പി കെ കൃഷ്ണനുണ്ണി രാജ, ഡോ. അബൂബക്കര്‍ പ്രസംഗിച്ചു.