Connect with us

National

ഒഡീഷയില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടു

Published

|

Last Updated


ഭുവനേശ്വര്‍: ഒഡീഷയിലെ മാല്‍ക്കന്‍ഗിരി ജില്ലയില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് മൂന്ന് ബി എസ് എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ആറ് ജവാന്മാര്‍ക്ക് പരിക്കേറ്റു.

മാവോയിസ്റ്റുകള്‍ക്ക് ഏറെ സ്വാധീനമുള്ള മാല്‍ക്കന്‍ഗിരിയിലെ ചിത്രകോണ്ഡയില്‍ അതിര്‍ത്തി പ്രദേശത്ത് പരിശോധന നടത്തുന്നതിനിടയിലാണ്് അപകടം. പരിക്കേറ്റവരെ മാല്‍ക്കന്‍ഗിരി ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തെക്ക് പടിഞ്ഞാറ് ഭുവനേശ്വറില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെ ചിത്രകോണ്ട മേഖലയില്‍ സംയുക്ത ഓപറേഷന്‍ നടത്തുകയായിരുന്നു ബി എസ് എഫ് സേനാംഗങ്ങള്‍.

മാവോയിസ്റ്റ് ശക്തി കേന്ദ്രമായ മാല്‍ക്കന്‍ഗിരിയില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നടക്കുന്ന വലിയ ആക്രമണമാണിത്.

---- facebook comment plugin here -----

Latest