Connect with us

Kerala

അറബിക് സര്‍വകലാശാല പൊതു ആവശ്യം: കാന്തപുരം

Published

|

Last Updated

മര്‍കസ് നഗര്‍: അറബിക് സര്‍വകലാശാല ഒരു പ്രത്യേക മതവിഭാഗത്തിന്റെ മാത്രം ആവശ്യമല്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കേരളീയരുടെ പൊതു ആവശ്യമാണ് അറബിക് സര്‍വകലാശാല. അതിനെ സാമുദായികവത്കരിക്കുകയും വര്‍ഗീയവത്കരിക്കുകയും ചെയ്യുന്നവരാണ് യഥാര്‍ഥത്തില്‍ വര്‍ഗീയതയുടെ പ്രായോജകര്‍. അറബിക് സര്‍വകലാശാല നിലവില്‍ വന്നാല്‍ മുസ്‌ലിംകള്‍ മാത്രം പഠിതാക്കളാകുമെന്നാണ് ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നത്. സംസ്‌കൃത സര്‍വകലാശാലയില്‍ എല്ലാ വിഭാഗം ആളുകളും പഠിക്കുന്നുണ്ട്. അറബിക് സര്‍വകലാശാല സ്ഥാപിച്ചാല്‍ വര്‍ഗീയ ചേരിതിരിവുണ്ടാകുമെന്ന് വാദമുള്ളവര്‍ അറബി രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപവും വേണ്ടെന്ന് വെക്കുമോയെന്നും കാന്തപുരം ചോദിച്ചു.
അറബികളുടെ നിക്ഷേപമാകാം ഭാഷ വേണ്ടെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. കാരന്തൂര്‍ മര്‍കസില്‍ നടന്ന എസ് എസ് എസ് സംസ്ഥാന സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാകാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. വി ടി ബല്‍റാം എം എല്‍ എ മുഖ്യാതിഥിയായിരുന്നു.

---- facebook comment plugin here -----

Latest