Connect with us

Gulf

സിരകളില്‍ ഊര്‍ജമാകട്ടെ

Published

|

Last Updated

സുമിത് നായര്‍ ചീഫ് റിപ്പോര്‍ട്ടര്‍,  ജീവന്‍ ടി വി

സുമിത് നായര്‍
ചീഫ് റിപ്പോര്‍ട്ടര്‍,
ജീവന്‍ ടി വി

ദേശ ഭാഷാ വ്യത്യാസമില്ലാതെ മാനവികതയുടെ നന്മ നിറഞ്ഞ സന്ദേശമാണ് ഗള്‍ഫ് നാടുകള്‍ കാണിച്ചുതരുന്നത്. അതില്‍ എടുത്തുപറയേണ്ട രാജ്യമാണ് യു എ ഇ. കേരളത്തിനു പുറത്ത് മലയാളികള്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന ഇടമെന്ന നിലയില്‍ വാര്‍ത്തകള്‍ക്കും നിലപാടുകള്‍ക്കും ഇവിടെ ഏറെ പ്രാധാന്യമുണ്ട്. വര്‍ധിച്ചു വരുന്ന യു എ ഇയിലെ അച്ചടി ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ ഇതിന് ഉദാഹരണമാണ്. ഇതില്‍ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി പത്തുവര്‍ഷത്തോളമായി ജൈത്രയാത്ര തുടരുകയാണ് സിറാജ് ദിനപത്രം.
വാര്‍ത്തകള്‍ തലക്കെട്ടുകളില്‍ മാത്രം ഒതുങ്ങുന്ന കാഴ്ചകള്‍ക്കപ്പുറം വാര്‍ത്തയുടെ ഉള്ളു തികഞ്ഞ് നേരായ ചിന്തയുടെ തുടരന്വേഷണത്തിനും ചിലര്‍ ശ്രമിക്കാറുണ്ട്. ഗള്‍ഫ് നാടുകളിലെ തട്ടിപ്പും വെട്ടിപ്പും തുടര്‍ക്കഥയാകുന്ന പല വാര്‍ത്തകളും ഇതിനോടകം തന്നെ സിറാജ് പലതവണ നല്‍കിക്കഴിഞ്ഞു. ഇതോടൊപ്പം വിവിധ മതക്കാരുടെ ആഘോഷങ്ങളും, മറ്റ് കലാപരിപാടികളും, സാഹിത്യരചനകളും വലിപ്പ ചെറുപ്പ വ്യത്യാസമില്ലാതെ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ധര്‍മവും അധര്‍മവും തിരിച്ചറിയാന്‍ പറ്റാത്ത ആധുനികകാലത്തിലൂടെയുള്ള യാത്രയില്‍ നീതിപൂര്‍വമായ നന്മയുടേയും സത്യത്തിന്റേയും കൂട്ടുപിടിച്ച് സിരകളില്‍ ഊര്‍ജമായി പ്രകാശമായി എന്നും മാറാന്‍ സിറാജിന് കഴിയട്ടെ എന്നാശംസിക്കുന്നു.