Connect with us

Gulf

ദിനോസറുകളുടെ തീംപാര്‍ക്ക്

Published

|

Last Updated

ദുബൈ: എഴുപതോളം ദിനോസറുകളുമായി ദുബൈയില്‍ തീം പാര്‍ക്ക് സ്ഥാപിക്കും. ഐ എം ജി വേള്‍ഡ്‌സ് ഓഫ് അഡ്വഞ്ചര്‍ എന്ന തീം പാര്‍ക്കിലാണ് ദിനോസര്‍ അഡ്വഞ്ചര്‍ സോണ്‍ ദിനോസര്‍ പാര്‍ക്ക് ഒരുങ്ങുന്നത്. സംവേദന ക്ഷമതയുള്ളതും ചലിക്കുന്നതുമായ ദിനോസറുകളുടെ സാന്നിധ്യമാണ് പാര്‍ക്കിന്റെ സവിശേഷത. ജപ്പാനില്‍ നിന്നുള്ള ആനിമല്‍ട്രോണിക്‌സ് വിദഗ്ധരായ “കോകോറോ”യുടെ സഹകരണത്തോടെയാണ് സ്ഥാപിക്കുന്നത്.
15.5 മീറ്റര്‍ ഉയരമുള്ള ബാറോസോറസ് ആയിരിക്കും പാര്‍ക്കിലെ ഏറ്റവും വലിയ ദിനോസര്‍. അഞ്ചു വര്‍ഷത്തെ പരിശ്രമങ്ങളിലൂടെയാണ് പാര്‍ക്ക് യാഥാര്‍ഥ്യമാവുന്നത്. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ 15 ലക്ഷം ചതുരശ്രയടിയില്‍ ഒരുങ്ങുന്ന ഐ എം ജി പാര്‍ക്ക് പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇന്‍ഡോര്‍ തീം പാര്‍ക്കായിരിക്കുമെന്ന് നടത്തിപ്പുകാരായ ഇല്യാസ് ആന്‍ഡ് മുസ്തഫ ഗ്രൂപ്പ് അവകാശപ്പെടുന്നു. ദിനംപ്രതി 20,000 സന്ദര്‍ശകരെ സ്വീകരിക്കാനുള്ള സൗകര്യവും പാര്‍ക്കിലുണ്ടാകും.