Connect with us

Kerala

സമ്പന്നര്‍ മാത്രം പഠിച്ചാല്‍ പോര: ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍

Published

|

Last Updated

കോഴിക്കോട്: സര്‍ക്കാരിനെതിരെ ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ എം വീരാന്‍കുട്ടിയുടെ രൂക്ഷ വിമര്‍ശം. ഒരു വിഭാഗം സമ്പന്നര്‍ക്ക് മാത്രം പഠിച്ചാല്‍ പോര, പാവപ്പെട്ട കുട്ടികള്‍ക്കും പഠിക്കണം. വിദ്യാഭ്യാസം മുഴുവന്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കച്ചവടത്തിനാണ് മുസ്‌ലിം മാനേജ്‌മെന്റുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നത്. സമ്പന്നര്‍ക്ക് വേണ്ടിയാണ് ഇക്കൂട്ടര്‍ നിലകൊള്ളുന്നത്. പാവങ്ങള്‍ക്കും ഡോക്ടര്‍മാരാകേണ്ടേ ? തലവരിപ്പണവും കോഴയും ഉണ്ടെങ്കില്‍ മാത്രമേ പഠിക്കാന്‍ കഴിയൂ എന്ന അവസ്ഥ അംഗീകരിക്കാനാകില്ലെന്നും വീരാന്‍കുട്ടി പറഞ്ഞു. മുസ്‌ലിം സംഘടനകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു വീരാന്‍കുട്ടി.