വി എസിനെതിരെ മാന്യതകൊണ്ട് ഒന്നും പറയുന്നില്ലെന്ന് വെള്ളാപ്പള്ളി

Posted on: September 30, 2015 1:54 pm | Last updated: October 1, 2015 at 11:20 am
SHARE

vellappallyന്യൂഡല്‍ഹി: കോടികള്‍ കോഴവാങ്ങിയെന്ന വി എസ് അച്യുതാനന്ദന്റെ പ്രസ്താവനയോട് ഒന്നും പ്രതികരിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. മാന്യതകൊണ്ടാണ് താന്‍ ഒന്നും പറയാത്തത്. അല്ലെങ്കില്‍ അച്ഛനും മകനുമെതിരെ ഒരുപാട് പറയാനുണ്ട്. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്‌കൊണ്ട് വി എസിന് എന്തെങ്കിലും നേട്ടമുണ്ടാകുമെങ്കില്‍ ഇനിയും പറയാം. നിലനില്‍പ്പിന് വേണ്ടി പാര്‍ട്ടി പറയുന്നതെന്തും വിളിച്ചുപറയുകയാണ് വി എസ് എന്നും വെള്ളാപ്പള്ളി പറഞ്ഞു.