Connect with us

Kerala

സംസ്ഥാനത്തെ 26 മദ്യവില്‍പ്പനശാലകള്‍ അടച്ചുപൂട്ടും

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാറിന്റെ മദ്യനയമനുസരിച്ച് 26 മദ്യവില്‍പ്പനശാലകള്‍ കൂടി ഇന്ന് അടച്ചുപൂട്ടും. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. 22 ബെവ്‌കോ ഷോപ്പുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ നാല് ഷോപ്പുകളുമാണ് ഇന്ന് പൂട്ടുന്നത്. ഘട്ടം ഘട്ടമായി പത്ത് ശതമാനം വീതം മദ്യവില്‍പ്പന ശാലകള്‍ പൂട്ടുക എന്ന നയത്തിനനുസരിച്ചാണ് 26 മദ്യ വില്‍പ്പനശാലകള്‍ കൂടി പൂട്ടുന്നത്. കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനും പത്ത് ശതമാനം മദ്യവില്‍പ്പനശാലകള്‍ അടച്ചുപൂട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ നടപടി.
അടച്ചുപൂട്ടുന്ന ബെവ്‌കോ ഷോപ്പുകള്‍ ജില്ലകള്‍ തിരിച്ച്: തിരുവനന്തപുരം മടവൂര്‍, കൊല്ലം ചാത്തന്നൂര്‍-കോട്ടമുക്ക്-കടപ്പാക്കട, പത്തനംതിട്ട കോഴഞ്ചേരി, ആലപ്പുഴ പൂച്ചാക്കല്‍, കോട്ടയം കുമരകം, മുണ്ടക്കയം, ഇടുക്കി തങ്കമണി, എറണാകുളം കാലടി, വാഴക്കുളം, മുളന്തുരുത്തി, തൃശൂര്‍ മാള, പാലക്കാട് കൊല്ലങ്കോട്-നെന്മാറ, കോഴിക്കോട് വി എം ബി റോഡ്- കോട്ടൂളി, വയനാട് കല്‍പ്പറ്റ- മീനങ്ങാടി, കണ്ണൂര്‍ കേളകം- ചെറുപുഴ, കാസര്‍കോട്് ഉദുമ.
അടച്ചുപൂട്ടുന്ന കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകള്‍ ജില്ലകള്‍ തിരിച്ച്: പാലക്കാട് (എഫ് 19 (9012), കാസര്‍കോട് (14004), കൊഴിഞ്ഞംപാറ, കേശവദാസപുരം (തിരുവനന്തപുരം).
സര്‍ക്കാറിന്റെ മദ്യനയ പ്രകാരം കേരളത്തിലെ ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള മുഴുവന്‍ ബാറുകളും പൂട്ടിയതിന് ശേഷം മദ്യ ഉപഭോഗം കുറക്കുന്നത് ലക്ഷ്യമിട്ടാണ് ഒരോ വര്‍ഷവും പത്ത് ശതമാനം വീതം മദ്യവില്‍പ്പന ശാലകളും പൂട്ടുന്നത്.

Latest