Connect with us

Kozhikode

മര്‍കസ് ലോകത്തിന് മാതൃക: ശൈഖ് അലി അല്‍ ഹാശിമി

Published

|

Last Updated

കോഴിക്കോട്: മര്‍കസ് ലോകത്തിന് മാതൃകയാണെന്ന് യു എ ഇ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി അല്‍ ഹാശിമി. വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അഭിനന്ദനാര്‍ഹര്‍മായ മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന മര്‍കസ് വിവിധ രാഷ്ട്രങ്ങളിലെ വിദ്യാഭ്യാസ സംവിധാനങ്ങള്‍ക്ക് പിന്‍പറ്റാവുന്ന മികച്ച മാതൃകയാണെന്നും ശൈഖ് അലി അല്‍ ഹാശിമി പറഞ്ഞു. ഇന്നലെ വൈകീട്ട് മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യഭരണം നിലനില്‍ക്കുന്ന ഇന്ത്യയില്‍ കൂടുതല്‍ വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ സാധിക്കും. ഇവിടുത്തെ ഭരണകൂടവും സാമൂഹിക സാഹചര്യവും ഈ അര്‍ഥത്തില്‍ ഏറ്റവും നല്ല മാതൃകയാണ്. ഹാശിമി പറഞ്ഞു.

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുല്‍ അസീസ് മൂസ, ഡോ. അബ്ദുല്‍കരീം ഹാജി വെങ്കിടങ്ക്, മര്‍കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അ്‌സ്ഹരി കാന്തപുരം, സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് സംസാരിച്ചു.

Latest