Connect with us

Ongoing News

ഇന്ത്യയുടെ മോശം പ്രകടനം: കാണികള്‍ വെള്ളക്കുപ്പികള്‍ ഗ്രൗണ്ടിലേക്കെറിഞ്ഞ് കളി തടസ്സപ്പെടുത്തി

Published

|

Last Updated

കട്ടക്ക്: ദക്ഷിണാഫ്രിക്കക്കെതിയ ട്വന്റി20 മത്സരത്തില്‍ ഇന്ത്യയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് നിരാശരായ കാണികള്‍ ഗ്രൗണ്ടിലേയ്ക്ക് വെളളക്കുപ്പികളും മറ്റും വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് മത്സരം തടസ്സപ്പെട്ടു. ദക്ഷിണാഫ്രിക്ക 11 ഓവറില്‍ 64 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു പ്രതിഷേധം. പിന്നീട് അല്‍പ്പസമയത്തിനകം കളി പുനരാരംഭിച്ചു ഇന്ത്യ നേരത്തെ 93 റണ്‍സിന് പുറത്തായിരുന്നു.
ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡൂപ്ലെസി ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 17.2 ഓവറില്‍ ഇന്ത്യ ഓള്‍ ഔട്ടായി. 12 പന്തില്‍ നിന്ന് 11 റണ്‍സെടുത്ത ധവാനെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി മോറിസാണ് ഇന്ത്യന്‍ പതനത്തിന് തുടക്കമിട്ടത്. കോഹ്‌ലിയും പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി. 22 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും പുറത്തായതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. റെയ്‌ന, റായ്ഡു, ധോണി തുടങ്ങിയ പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ പ്രതിഭയ്ക്ക് മുന്നില്‍ തലകുനിച്ചു.
ആദ്യ മത്സരം ജയിച്ച ദക്ഷിണാഫ്രിക്കക്ക് ഇന്നു വിജയിക്കാനായാല്‍ മൂന്നു മത്സരങ്ങളുടെ പരമ്പര സ്വന്തമാകും. ഡൂമിനിയുടെയും ഡിവില്ലിയേഴ്‌സിന്റെയും ബാറ്റിങ് മികവിലാണ് സന്ദര്‍ശകര്‍ ആദ്യ മത്സരം ജയിച്ചത്. ദക്ഷിണാഫ്രിക്കക്കായി മോര്‍ക്കല്‍ നാലു വിക്കറ്റും, ഇമ്രാന്‍ താഹിര്‍ രണ്ടു വിക്കറ്റും വീഴ്ത്തി. മോറിസ്, റബാദ എന്നിവര്‍ ഓരോ വിക്കറ്റു വീതം വീഴ്ത്തി.

---- facebook comment plugin here -----

Latest