Connect with us

Kerala

ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപവത്കരിക്കും

Published

|

Last Updated

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നിയമപരമാണോ അല്ലയോ എന്ന് പരിശോധിക്കുന്നതിനായി ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപവത്കരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
ജില്ലാ തലത്തില്‍, വരണാധികാരിയല്ലാത്ത അസിസ്റ്റന്റ് കലക്ടറുടെയോ സബ് കലക്ടറുടെയോ ഡെപ്യൂട്ടി കലക്ടറുടേയോ നേതൃത്വത്തിലുള്ള സ്‌ക്വാഡും ബ്ലോക്ക് തലത്തില്‍, ബ്ലോക്ക്തല ഡെവലപ്‌മെന്റ് ഓഫീസറുടെ നേതൃത്വത്തില്‍ സ്‌ക്വാഡും രൂപീകരിക്കും.
നോട്ടീസുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, ചുവരെഴുത്തുകള്‍, മൈക്ക് അനൗണ്‍സ്‌മെന്റ്, മീറ്റിംഗുകള്‍ മറ്റ് പ്രചാരണ പരിപാടികള്‍ എിവയുടെ നിയമസാധുത സ്‌ക്വാഡ് പരിശോധിക്കും. കൂടാതെ നിയമപരമല്ലാത്ത പ്രചാരണ പരിപാടികള്‍ ഉടന്‍ നിര്‍ത്തിവെക്കാനും പോസ്റ്ററുകളോ ബോര്‍ഡുകളോ നീക്കം ചെയ്യാനും സമിതിക്ക് നിര്‍ദേശിക്കാം. ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ അവ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കാനും ചെലവുകള്‍ ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കുന്നതിനും സമിതിക്ക് അധികാരമുണ്ടാകും.
അതേസമയം, തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യരാക്കപ്പെട്ടവരുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ത്രിതല പഞ്ചായത്തുകളിലേക്ക് 2014 ജനുവരി ഒന്ന് മുതല്‍ കഴിഞ്ഞ മേയ് 31 വരെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അയോഗ്യരായവരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച കണക്കുകള്‍ യഥാസമയത്ത് സമര്‍പ്പിക്കാത്തവര്‍ക്കെതിരെയാണ് നടപടി. പരിധിയില്‍ കൂടുതല്‍ തുക ചെലവാക്കിയവരും ഇതില്‍ ഉള്‍പ്പെടും. അയോഗ്യരാക്കിയവരുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദേ്യാഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest