Connect with us

Malappuram

ജില്ലാ പഞ്ചായത്തിലേക്കുളള എല്‍ ഡി എഫ് സീറ്റില്‍ ധാരണ

Published

|

Last Updated

മലപ്പുറം: ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍ ഡി എഫിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി. ജില്ലാ പഞ്ചായത്തിലെ 32 വാര്‍ഡുകളില്‍ സി പി എം 20 സീറ്റുകളില്‍ മത്സരിക്കും. സി പി ഐ അഞ്ചിടത്തും എന്‍ സി പി രണ്ടു സീറ്റിലും ജനതാദള്‍ എസ് ഒരു വാര്‍ഡിലും മത്സരിക്കും. ഐ എന്‍ എലിന് മൂന്നും ആര്‍ എസ് പിക്ക് ഒന്നും വാര്‍ഡ് നീക്കി വെച്ചു. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളല്‍ നിന്നു സി പി എമ്മും സി പി ഐയും ഓരോന്നു വീതം കുറവുവരുത്തിയാണ് ഐ എന്‍ എല്ലിനു നല്‍കിയത്. സ്ഥാനാര്‍ഥികള്‍ ഇന്നും നാളെയുമായി പത്രിക സമര്‍പ്പിക്കും. അതോടൊപ്പം മഞ്ചേരി നഗരസഭയിലേക്കുള്ള എല്‍ ഡി എഫ് സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. ഗ്രാമ – ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് എല്‍ ഡി എഫ് സ്ഥാനാര്‍ഥികളും ഇന്നും നാളെയുമായി പത്രിക നല്‍കും. മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കുള്ള സ്ഥാനാര്‍ഥികള്‍ ഇന്നാണ് പത്രിക നല്‍കുക. യു ഡി എഫില്‍ മുസ്‌ലിം ലീഗും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം തീരാതെ നില്‍ക്കുമ്പോഴാണ് എല്‍ ഡി എഫ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മഞ്ചേരിയില്‍ മുസ്‌ലിം ലീഗിനെ ഒഴിവാക്കി കോണ്‍ഗ്രസ് മുനിസിപ്പല്‍ കണ്‍വന്‍ഷന്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. ജില്ലാ പഞ്ചായത്തിലെ 32 സീറ്റുകളും മുസ്‌ലിം ലീഗും കോണ്‍ഗ്രസും പങ്കുവെച്ചെടുത്തതില്‍ ജെ ഡി യു, ആര്‍ എസ് പി, സി എം പി തുടങ്ങിയ കക്ഷികള്‍ക്ക് അമര്‍ഷമുണ്ട്.

മഞ്ചേരി നഗരസഭയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയായില്ല

മഞ്ചേരി:” യു ഡി എഫ് സ്ഥാനാര്‍ഥി പട്ടിക ഇന്നലെ വൈകിയും പൂര്‍ത്തിയായില്ല. മുസ്‌ലിം ലീഗില്‍ 33, കോണ്‍ഗ്രസില്‍ 16, ജനതാദള്‍ യുവിന് ഒന്ന് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. ലീഗിന് മാര്യാട്, താമരശ്ശേരി വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികള്‍ ആരായിരിക്കണമെന്ന വിഷയത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. തര്‍ക്കം തുടരുകയാണ്. കോണ്‍ഗ്രസിലും രണ്ട് മൂന്ന് സീറ്റുകളില്‍ തര്‍ക്കം രൂക്ഷമാണ്. സ്ഥാനാര്‍ഥി മോഹികള്‍ പുരുഷന്മാരേക്കാള്‍ അധികം വനിതകളാണ്. ചില വനിതകള്‍ക്ക് വിജയസാധ്യതയുള്ള സീറ്റു തന്നെ ലഭിക്കണമെന്നത് കട്ടായമാണ്. ചിലര്‍ അവസാന നിമിഷം മത്സര രംഗത്തേക്കില്ലെന്ന് പറഞ്ഞ് പിണങ്ങുന്നു. ഇത്തരം പ്രശ്‌ന ബാധിത വാര്‍ഡുകളില്‍ വിശ്രമമില്ലാത്ത ചര്‍ച്ചകളാണ് ഇത്തവണ. കൗണ്‍സിലര്‍മാരായവരുടെ വാര്‍ഡുകള്‍ വനിതാ സംവരണ സീറ്റായതോടെ പലയിടത്തും കൗണ്‍സിലര്‍മാരുടെ ഭാര്യമാരാണ് സ്ഥാനാര്‍ഥി വേഷത്തില്‍ രംഗത്തിറങ്ങിയിട്ടുള്ളത്.
2005ലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ 45-ാം വാര്‍ഡായ മാര്യാട് ഐ എന്‍ എല്‍ സ്ഥാനാര്‍ഥിയായി അലവി മാര്യാടും മുസ്‌ലിം ലീഗിന്റെ ടിക്കറ്റില്‍ അലവിക്കുട്ടിയുമായിരുന്നു മത്സരിച്ചിരുന്നത്. ഇതേ സ്ഥാനാര്‍ഥികളായിരിക്കും ഇത്തവണയും മാറ്റുരക്കുകയെന്നതാണ് ഈ തിരഞ്ഞെടുപ്പിലെ സവിശേഷത. ഐ എന്‍ എല്‍ തടത്തിപ്പറമ്പ് 39-ാം വാര്‍ഡില്‍ കെ ടി ബിന്ദു, 44-ാം വാര്‍ഡായ പട്ടര്‍കുളത്ത് ആഇശ ഗഫാര്‍ എന്നിവരേയും സ്ഥാനാര്‍ഥികളാക്കിയിട്ടുണ്ട്. വാക്കേതൊടി, ചെരണി വാര്‍ഡുകളില്‍ സ്വതന്ത്രകളായിരിക്കും മത്സരിക്കുക. അതേ സമയം 45-ാം വാര്‍ഡായ മാര്യാട് ലീഗ് ടിക്കറ്റിനു വേണ്ടി അസ്‌ക്കറും അലവിക്കുട്ടിയും വാശി പിടിക്കുന്നത് നേതൃത്വത്തിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അതേ സമയം ഇന്ന് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കുമെന്ന് യു ഡി എഫ് നേതൃത്വം അറിയിച്ചു. റിബലുകളും സ്വതന്ത്രന്മാരും 17 വരെ മാത്രമേ കാണുകയുള്ളൂവെന്നും ഇത്തവണ ചില വാര്‍ഡുകളില്‍ തീപ്പൊരി മത്സരമായിരിക്കുമെന്നും അവര്‍ പറഞ്ഞു.

പെരിന്തല്‍മണ്ണ നഗരസഭയില്‍
എല്‍ ഡി എഫ് സ്ഥാനാര്‍ഥികളായി
പെരിന്തല്‍മണ്ണ: നഗരസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍ ഡി എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വാര്‍ഡ്, സ്ഥാനാര്‍ഥി ക്രമത്തില്‍: ഒന്ന്: പി വിജയന്‍, രണ്ട്: ഫാത്തിമത്ത് ബത്തൂന്‍, മൂന്ന്: കെ ബിന്ദു മനോജ്, നാല്: പി പി അബ്ബാസ്, അഞ്ച്: വി ഗോപാലകൃഷ്ണന്‍, ആറ്: കിഴിശ്ശേരി മുസ്ഥഫ, ഏഴ്: എന്‍ മറിയ റശീദ്, എട്ട്: ചേരിയില്‍ സത്താര്‍, ഒമ്പത്: കാരയില്‍ സുന്ദരന്‍, 10: എം പി സുരേഷ്, 11: എം മുഹമ്മദ് സലിം, 12: കെ നാസറുട്ടി, 13: പി നിര്‍മല, 14: പി ടി ശോഭന ടീച്ചര്‍, 15: ആസ്യ പുത്തന്‍പീടിക, 16: കെ സി മൊയ്തീന്‍ കുട്ടി, 17: കെ വന്ദന,18: ടി കെ ഹഫ്‌സ മുഹമ്മദ്, 19: അമ്പിളി മനോജ്, 20: കെ ടി ഉണ്ണി, 21: സൈഫുന്നിസ കോല്‍ക്കാട്ട്, 22: കെ സി ഷാഹുല്‍, 23: പത്തത്ത് ആരിഫ്, 24: ആര്‍ങ്ങോട്ടില്‍ നസീറ, 25: കെ സുരേഷ്, 26: വി മുരളീധരന്‍, 27: കെ ടി ഷഫീന, 28: സുഹറ ചാത്തല്ലൂര്‍, 29: കെ ശങ്കര നാരായണന്‍, 30: ലഷ്മി കൃഷ്ണന്‍, 31: നിഷി അനില്‍ രാജ്, 32: കെ വാസന്തി, 33: നെച്ചിയില്‍ അഫീഫ, 34: രതി അല്ലക്കാട്ടില്‍.