Connect with us

Palakkad

ജില്ലാ പഞ്ചായത്ത്: യു ഡി എഫില്‍ ധാരണയായി; ഇടതു സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Published

|

Last Updated

പാലക്കാട്: ജില്ലാ പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 30 സീറ്റുകളില്‍ 4 സീറ്റില്‍ മുസ്‌ലിം ലീഗും ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസ്( എം) ഉം ഒരു സീറ്റില്‍ ജനതാദള്‍യുവും ബാക്കി 24 സീറ്റില്‍ കോണ്‍ഗ്രസും മത്സരിക്കാന്‍ യു ഡി എഫില്‍ ധാരണയായി.
മുസ്‌ലിം ലീഗ്: അലനല്ലൂര്‍( ജനറല്‍), തെങ്കര( വനിതാസംവരണം), പെരുമുടിയൂര്‍( വനിത), ചളവറ( ജനറല്‍), കേരള കോണ്‍ഗ്രസ്( എം) കിഴക്കഞ്ചേരി( ജനറല്‍), ജനതാദള്‍(യു) പല്ലശ്ശേന( ജനറല്‍). ബാക്കി 24 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നതാണെന്ന് യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എ രാമസ്വാമി, ജനറല്‍ കണ്‍വീനര്‍ സി എം എ കരീം അറിയിച്ചു
പാലക്കാട്: ജില്ലാ പഞ്ചായത്തിലേക്ക് എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രികകള്‍ നല്‍കിത്തുടങ്ങി.
18 സി പി ഐ എം സ്ഥാനാര്‍ഥികളും ഒരു എന്‍സിപി സ്ഥാനാര്‍ഥിയും രണ്ട് സിപിഐ സ്ഥാനാര്‍ഥികളും തിങ്കളാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.
ബാക്കി മൂന്നുപേരും ജനതാദള്‍ എസിന്റെ രണ്ട് സ്ഥാനാര്‍ഥികളും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പത്രിക സമര്‍പ്പിക്കും.
ഡിവിഷന്‍, സ്ഥാനാര്‍ഥി എന്നിവ ക്രമത്തില്‍.
ശ്രീകൃഷ്ണപുരം-എം കെ ദേവി, അല്ലനല്ലൂര്‍-ജിനേഷ്, കാഞ്ഞിരപ്പുഴ-മോഹന്‍ ഐസക്, കോങ്ങാട്-രജനി, പറളി-അഡ്വ. കെ രാധിക, പുതുപ്പരിയാരം-ബിന്ദു സുരേഷ്, മലമ്പുഴ-കെ രാജന്‍, പുതുശേരി-നിധിന്‍ കണിച്ചേരി, കൊടുവായൂര്‍-കെ പാര്‍വതി, കൊല്ലങ്കോട്-കെ സന്തോഷ്‌കുമാര്‍, പല്ലശന-യു അസീസ്, കിഴക്കഞ്ചേരി-എ ടി ഔസേഫ്, തരൂര്‍-ലീലാ മാധവന്‍, കൊടുന്തിരപ്പുള്ളി-കെ ബിനുമോള്‍, കോട്ടായി-അഡ്വ. കെ ശാന്തകുമാരി, ലെക്കിടി-യു രാജഗോപാലന്‍, വാണിയംകുളം-സന്ധ്യ ടീച്ചര്‍, പെരുമുടിയൂര്‍-ഷാബിറ ടീച്ചര്‍, ചാലിശേരി-ടി കെ നാരായണദാസ്, നാഗലശേരി-ടി അബ്ദുള്‍കരീം, കുലുക്കല്ലൂര്‍-എം പി രാജന്‍, ചളവറ-പി കെ സുധാകരന്‍, അട്ടപ്പാടി-രാധാകൃഷ്ണന്‍, നെന്മാറ-ഗീത ശിവാനന്ദന്‍, കടമ്പഴിപ്പുറം-ശ്രീജ ടീച്ചര്‍..

Latest