Connect with us

Kerala

പി.സി. ജോര്‍ജിന്റെ അയോഗ്യത: മുഖ്യമന്ത്രി ശനിയാഴ്ച മൊഴി നല്‍കും

Published

|

Last Updated

തിരുവനന്തപുരം:പി.സി. ജോര്‍ജിനെ അയോഗ്യനാക്കണമെന്ന കേരള കോണ്‍ഗ്രസ്(എം)ന്റെ ഹര്‍ജിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൊഴി ഇന്നു രേഖപ്പെടുത്തും. ഇത് ആദ്യമായാണ് മുഖ്യമന്ത്രിയെ കൂറുമാറ്റ നിയമപ്രകാരമുള്ള കേസില്‍ സാക്ഷിയായി വിസ്തരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും നിയമസഭയിലെത്തി സ്പീക്കര്‍ക്കു മുമ്പാകെ മൊഴി നല്‍കും.ഹര്‍ജിയില്‍ പി.സി. ജോര്‍ജിന്റെ ക്രോസ് വിസ്താരമാണ് ആദ്യം.

പി.സി. ജോര്‍ജിനുവേണ്ടി ഹാജരായ അഭിഭാഷകരാണ് ഇവരെ ഉള്‍പ്പെടുത്തിയുള്ള സാക്ഷിപ്പട്ടിക നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കൂടാതെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, എംഎല്‍എമാരായ വി.ഡി. സതീശന്‍, ടി.എന്‍. പ്രതാപന്‍, വി.എസ്. സുനില്‍കുമാര്‍, എ. പ്രദീപ്കുമാര്‍ എന്നിവരെയും കേരള കോണ്‍ഗ്രസ് – സെക്കുലര്‍ നേതാവ് ടി.എസ്. ജോണിനെയുമാണു സാക്ഷികളായി വിസ്തരിക്കുന്നത്. പരാതി നല്‍കിയ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു.

Latest