Connect with us

National

ബീഫ് വിരുദ്ധ പരാമർശ‌ം: നേതാക്കള്‍ക്ക് അമിത്ഷായുടെ താക്കീത്

Published

|

Last Updated

ന്യൂഡല്‍ഹി: ബീഫ് വിരുദ്ധ പരാമര്‍ശം നടത്തിയ നേതാക്കളെ ബിജെപി പ്രസിഡന്റ് അമിത്ഷാ വിളിച്ചുവരുത്തി ശാസിച്ചതായി റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ പ്രധാനമന്ത്രിയെ കോപാകുലനാക്കിയതായി അദ്ദേഹം നേതാക്കളോട് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ, സംഗീത് സോം, സാക്ഷി മഹാരാജ് എന്നിവരെയാണ് വിളിച്ചുവരുത്തി ശാസിച്ചത്. ബീഫ് കഴിക്കുന്ന മുസ്ലിംകള്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്നായിരുന്നു മനോഹര്‍ ഖട്ടാറിന്റെ പരാമര്‍ശം.

---- facebook comment plugin here -----

Latest