Connect with us

Gulf

ഡിസംബറില്‍ അഞ്ചു ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും

Published

|

Last Updated

അബുദാബി: ദേശീയ ദിനവും രക്തസാക്ഷി ദിനവും പ്രമാണിച്ച് ഡിസംബറില്‍ അഞ്ചുദിവസം അവധിയായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഡിസംബര്‍ ഒന്ന്(ചൊവ്വ) മുതല്‍ അഞ്ച്(ശനി) വരെ തുടര്‍ച്ചയായി അവധി ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട് ഫെഡറല്‍ അതോറിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‌സസ് വിഭാഗം സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ട്.
അവധി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും സുപ്രീം കൗണ്‍സില്‍ അംഗങ്ങള്‍ക്കും ഹ്യൂമണ്‍ റിസോഴ്‌സസ് വിഭാഗം നന്ദി അറിയിച്ചു. നവംബര്‍ 30 രക്തസാക്ഷിദിനമായി മാസങ്ങള്‍ക്ക് മുമ്പ് ശൈഖ് ഖലീഫ ഉത്തരവിട്ടിരുന്നു വെ ങ്കിലും അവധിദിനങ്ങളുടെ സൗകര്യം പരിഗണിച്ച് രക്തസാക്ഷിദിനം ആചരിക്കുന്നത് ഡിസംബര്‍ ഒന്നിനായിരിക്കും. തുടര്‍ച്ചയായി ജീവനക്കാര്‍ക്ക് അവധി ലഭിക്കണമെന്ന ഭരണാധികാരികളുടെ മഹാമനസ്‌കതയാണ് ഡിസംബര്‍ ഒന്ന് മുതല്‍ അവധി പ്രഖ്യാപിക്കാന്‍ ഇടയാക്കിയത്.