Connect with us

Gulf

'ഹറമൈന്‍ റെയില്‍വേ' തുടങ്ങും മുമ്പേ ട്രെയിന്‍ ചാര്‍ജ് പ്രഖ്യാപിച്ചു

Published

|

Last Updated

മക്ക: മക്കാ-ജിദ്ദാ-റാബക്-മദീനാ “ഹറമൈന്‍ റെയില്‍വേ” നിര്‍മ്മാണ ജോലി പുരോഗമിക്കുന്നതിനിടേ ട്രെയിന്‍ ചാര്‍ജ് പ്രഖ്യാപിച്ചു.

ഹറമൈന്‍ റെയില്‍ റൂട്ടില്‍ സെക്കന്റ് ക്ലാസ് യാത്രക്ക് കിലോ മീറ്ററിന് 33 ഹലാല തോതിലും ഫസ്റ്റ് ക്ലാസിന് കിലോമീറ്ററിനു 50 ഹലാല തോതിലുമായിരിക്കും ചാര്‍ജെന്നു ഹറമൈന്‍ റെയില്‍വേ പ്രൊജക്റ്റ് മാനേജര്‍ എഞ്ചിനീയര്‍ ബസാം ഗല്‍മാന്‍ അറിയിച്ചു. മക്കയില്‍ നിന്ന് 450 കി.മീ. ആണ് മദീനയിലേക്കുള്ള റെയില്‍വേ ദൂരം. മണിക്കൂറില്‍ 300 കി.മീ. വേഗതയായിരിക്കും ട്രെയിന് ഉണ്ടാവുക.

“ഹറമൈന്‍ റെയില്‍വേ” സര്‍വ്വീസ് തുടങ്ങുന്നതോടെ മക്കയില്‍ നിന്നും ജിദ്ദയില്‍ നിന്നും മദീനാ സന്ദര്‍ശനത്തിന് ഉദ്ദേശിക്കുന്ന തീര്‍ഥാടകര്‍ക്ക് വളരെയേറെ സൗകര്യമാകും. ആഭ്യന്തര തീര്‍ഥാടകരും, ഉംറാ തീര്‍ഥാടകരുമായിരിക്കും ഈ ട്രെയിന്‍ സൗകര്യം ഏറ്റവുമധികം പ്രയോജനപ്പോടുക.

 

Latest