ഐഎസ്എല്‍: ചെന്നൈക്കെതിരെ ഗോവക്ക് ജയം

Posted on: November 5, 2015 9:49 pm | Last updated: November 5, 2015 at 9:49 pm
SHARE

islചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ആതിഥേയരായ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ എഫ് സി ഗോവയ്ക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ചെന്നൈയെ ഗോവ തോല്‍പ്പിച്ചത്. 64ാം മിനുട്ടില്‍ ലിയോ മൗറയും 78ാംമിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ലൂക്കായുമാണ് ഗോവന്‍ വിജയം അനായാസമാക്കിയത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഗോവ ഒന്നാമതെത്തി.