Connect with us

Eranakulam

വോട്ടെണ്ണും മുമ്പേ എറണാകുളത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

Published

|

Last Updated

കൊച്ചി: തദ്ദേശ തെരെഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന് മുമ്പ് തന്നെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. എറണാകുളത്ത് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ച സംഭവിച്ചുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് എന്‍ വേണുഗോപാല്‍ രംഗത്തെത്തി. കോര്‍പ്പറേഷനിലേക്ക് മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷവും ലത്തീന്‍ കത്തോലിക്കാ സമുദായക്കാരെയാണെന്നും അവര്‍ക്ക് വേണ്ടിയാണ് തന്റെ സീറ്റ് തട്ടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

റിബലുകള്‍ മത്സരിച്ചതിന്റെ ഉത്തരവാദിത്വം നേതാക്കള്‍ക്കാണ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ പാളിച്ച സംഭവിച്ചുവെന്നും വേണുഗോപാല്‍ ആരോപിച്ചു. എന്നാല്‍ മേയര്‍ സ്ഥാനം ഒരു സമുദായത്തിനും സംവരണം ചെയ്തിട്ടില്ലെന്ന് മുന്‍ മേയര്‍ ടോണി ചമ്മിണിയും ഡിസിസി പ്രസിഡന്റ് വിജെ പൗലോസും വ്യക്തമാക്കി. താന്‍ മേയറായത് ലത്തീന്‍ കത്തോലിക്കയായത് കൊണ്ടല്ലെന്ന് ടോണി ചമ്മിണി പറഞ്ഞു. വേണുഗോപാലിന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വവും വ്യക്തമാക്കി.