Connect with us

Gulf

വാട്‌സ് ആപ്പ് കസ്റ്റമര്‍ കെയറുകള്‍

Published

|

Last Updated

സ്മാര്‍ട്ട് ഫോണ്‍ സോഷ്യല്‍ ആപ്ലിക്കേഷനുകളില്‍ വിപ്ലവം സൃഷ്ടിച്ച വാട്‌സ് ആപ്പുകള്‍ സ്ഥാപനങ്ങളഉടെ ഉപഭോക്തൃ സേവനത്തിനായി ഉപയോഗപ്പെടുത്തുന്നു. മൊബൈല്‍ ഉപയോക്താക്കളില്‍ ബഹുഭൂരിഭാഗം പേരും ഉപയോഗിക്കുന്ന വാട്‌സ് ആപ്പുകള്‍ കസ്റ്റമര്‍ റിലേഷനു വേണ്ടി തുറക്കുന്നത് കൂടുതല്‍ മെച്ചപ്പട്ട സേവനം നല്‍കുന്നതിനും ലളിതമായി സംവിധാനിക്കാവുന്നതുമായ ആശയമായാണ് പരിഗണിക്കുന്നത്.
ഖത്വറില്‍ വാട്ടര്‍, ഇലക്ട്രിസിറ്റി കോര്‍പറേഷന്‍ (കഹ്‌റമ) വാട്‌സ് ആപ്പ് ആപ്ലിക്കേഷന്‍ ഉപഭോക്തൃ സേവനത്തിനായി ഉപയോഗിക്കുന്നതോടെ ഈ സംവിധാനത്തിന് കൂടുതല്‍ പ്രചാരം ലഭിക്കുകയാണ്. ഒരു സമാര്‍ട്ട് ഫോണും വാട്‌സ് ആപ്പ് അക്കൗണ്ടുമുണ്ടെങ്കില്‍ ലോകത്ത് ആര്‍ക്കും എപ്പോഴും വളരെ ലളിതമായും പെട്ടെന്നും ആശയ വിനിമയം നടത്താമെന്ന സൗകര്യമാണ് ഉപയോഗപ്പെടുത്തപ്പെടുന്നത്. ദിവസത്തില്‍ 24 മണിക്കൂറും സേവനം എന്ന വാഗ്ദാനവുമായാണ് കഹ്‌റമ വാട്‌സ് ആപ്പ് നമ്പര്‍ അവതരിപ്പിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് 30303991 എന്ന നമ്പര്‍ ഫോണില്‍ സേവ് ചെയ്തു വെക്കുന്നതോടെ എപ്പോഴും എവിടെ നിന്നും കഹ്‌റമയുമായി ബന്ധപ്പെടാന്‍ സാധിക്കുന്നു.
നേരത്തേയും ചില സ്ഥാപനങ്ങള്‍ കസ്റ്റമര്‍ സേവനത്തിനായി വാട്‌സ് ആപ്പ് ഉപയോഗിച്ചു വരുന്നുണ്ട്. ലോഗ് ഇന്‍ പോലുള്ള സാങ്കേതിക പ്രശ്‌നങ്ങളില്ലാതെ ഉപയോഗിക്കാം എന്നതിലെ ലാളിത്യം കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു എന്നതിനൊപ്പം സ്ഥാപനങ്ങള്‍ക്ക് തീരേ കുറഞ്ഞ പ്രവര്‍ത്തനച്ചെലവില്‍ സംവിധാനിക്കാമെന്നതും വാട്‌സ് ആപ്പിനെ കസ്റ്റമര്‍ കെയര്‍ ഉപായമാക്കുന്നതിന് പ്രേരിപ്പിക്കുന്നു. പ്രത്യേക ഇന്‍സ്റ്റലേഷന്‍ ഇല്ലാതെ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാമെന്നതും വാട്‌സ് ആപ്പിനെ ജനകീയമാക്കുന്നു.
ജനങ്ങള്‍ക്കിടയില്‍ അതിവേഗം വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്ന മാധ്യമമായി മാറിയ വാട്‌സ് ആപ്പ് മാധ്യമങ്ങളും വ്യവസായ സ്ഥാപനങ്ങളും ഉപയോഗിക്കുന്നു. റസ്റ്റോറന്റ്, ഗ്രോസറി പോലുള്ള സ്ഥാപനങ്ങള്‍ ഓര്‍ഡര്‍ എടുക്കുന്നതിന് വാട്‌സ് ആപ്പുകള്‍ ഉപയോഗിച്ചു വരുന്നു. ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ നിയന്ത്രിക്കുന്നതിനും ഗൂഗിള്‍ മാപ്പ് ഷെയര്‍ ചെയ്യിച്ച് ഇപ്പോള്‍ എവിടെയുള്ളതെന്ന് അറിയാന്‍ വരെ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നതിലൂടെ സ്മാര്‍ട്ട് യുഗത്തിലെ ട്രെന്‍ഡിംഗ് ആപ്പ് ആയി വാട്‌സ് ആപ്പ് മാറുകയാണ്.

Latest