Connect with us

Kerala

മാണിയുടെ രാജിയാവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് ഭയം: വി എസ്

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ഹൈക്കോടതി വിധി വന്നിട്ടും മാണിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടാത്തത് ഭയം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. മാണി മന്ത്രിസഭയില്‍ നിന്ന് പുറത്തായാല്‍ ബാര്‍കോഴയില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ തെളിവുകള്‍ പുറത്തുവിടും. ഇത് ഭയന്നിട്ടാണ് മുഖ്യമന്ത്രി രാജിയാവശ്യപ്പെടാത്തതെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിയില്‍ നാറുന്ന യുഡിഎഫ് വിട്ട് ആര്‍എസ്പിയും ജെഡിയുവും പുറത്തുവരണം. മാണിയുടെ രാജി ആവശ്യപ്പെട്ട് എന്തൊക്കെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കണമെന്ന് എല്‍ഡിഎഫ് യോഗം തീരുമാനിക്കുമെന്നും വി എസ് പറഞ്ഞു.

Latest