Connect with us

Kerala

കോഴിക്കോട് കുറ്റിയാടിയില്‍ ബോംബ് സ്‌ഫോടനം; മൂന്നു പേര്‍ക്ക് പരുക്ക്‌

Published

|

Last Updated

 

പേരാമ്പ്ര: കൊലപാതകകേസില്‍ പ്രതിയായിരുന്ന യുവാവിന് നേരെ ബോംബേറിഞ്ഞ ശേഷം വെട്ടിക്കൊല്ലാന്‍ ശ്രമം. നാദാപുരം തെരുവം പറമ്പ് ബിനു വധക്കേസില്‍ നാലാം പ്രതിയായി ചേര്‍ക്കപ്പെട്ടിരുന്ന നിസാറിന് നേരെയാണ് വധശ്രമം. വധ ശ്രമക്കേസില്‍ നിസാര്‍ കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു. കുറ്റിയാടി ബസ് സ്റ്റാന്റിനു സമീപം ഫാന്‍സി കടനടത്തുകയാണ് നിസാര്‍. മോട്ടോര്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ കടക്കുള്ളിലേക്ക് ബോംബെറിയുകയും പുറത്തേക്കോടിയ നിസാറിനെ വെട്ടുകയുമായിരുന്നുവെന്നാണ് വിവരം. ഗുരുതര പരുക്കേറ്റ നിസാറിനെ കോഴിക്കോട്ടേക്ക് മാറ്റി. റൂറല്‍ എസ്.പി. പിഎച്ച് അശ്‌റഫ്, നാദാപുരം ഡിവൈഎസ്പി എം.പി. പ്രേംദാസ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
ബോംബ് സ്‌ഫോടനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യവും അറിവായിട്ടില്ല.

അതേസമയം നാദാപുരം.കുറ്റിയാടി മേഖലകളില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഇന്ന് മുതല്‍ പത്ത ദിവസത്തേക്കാണ് നിരോധനാജ്ഞ.

 

Latest