Connect with us

Kerala

സൗമിനി ജെയിന്‍ കൊച്ചി മേയറാകും

Published

|

Last Updated

കൊച്ചി: സൗമിനി ജെയിന്‍ കൊച്ചി കോര്‍പ്പറേഷന്‍ മേയറാകും. നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ കെപിസിസി പ്രസിഡന്റിന്റെ നിലപാടാണ് സൗമിനിക്ക് തുണയായത്. സാമുദായിക സമവാക്യങ്ങളുടെ പേരില്‍ ഷൈനി മാത്യു, ഡെലീന പിന്‍ഹീറോ എന്നിവരായിരുന്നു മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട മറ്റു രണ്ടുപേര്‍.

തര്‍ക്കം പൂര്‍ണമായും പരിഹരിക്കാത്ത സാഹചര്യത്തില്‍ വൈകീട്ടത്തെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. രണ്ടര വര്‍ഷം വീതം രണ്ടു പേരെ മേയര്‍മാരാക്കാനായിരുന്നു എ ഗ്രൂപ്പ് കരുതിയിരുന്നത്. എന്നാല്‍ സുധീരന്‍ ഈ നിലപാട് തള്ളിയതോടെ സൗമിനിയെ മേയറാക്കാന്‍ തീരുമാനിക്കുകയായിരുന്നു.