കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ എല്‍ഡിഎഫിന്‌

Posted on: November 18, 2015 11:43 am | Last updated: November 19, 2015 at 9:39 am
SHARE

PK-RAGESH Coorporation Vimathan KNR

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെ ഇടതുമുന്നണിക്ക്. കോണ്‍ഗ്രസ് വിമതനായ പി കെ രാഗേഷ് എല്‍ഡിഎഫിന് വോട്ട് ചെയ്തു. ഇ പി ലത കണ്ണൂര്‍ കോര്‍പ്പറേഷന്റെ പ്രഥമ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ഭരണത്തില്‍ പങ്കാളിയാകാതെ പുറത്ത് നിന്ന് പിന്തുണയ്ക്കുമെന്ന് രാഗേഷ് രാവിലെ അറിയിച്ചിരുന്നു. ഇന്ന് രാവിലെ ചേര്‍ന്ന രാഗേഷ് അനുകൂലികളുടെ യോഗത്തില്‍ ഇക്കാര്യം തീരുമാനിച്ചിരുന്നു. എല്‍ഡിഎഫിന് വോട്ട് ചെയ്ത ശേഷം രാകേഷ് വാഹനത്തില്‍ പുറത്തേക്ക് പോയി. തന്നെ പിന്തുണച്ചതിന് രാഗേഷിന് നന്ദി രേഖപ്പെടുത്തുന്നതായി ലത പറഞ്ഞു.

സുമ ബാലകൃഷ്ണനെ കണ്ണൂര്‍ മേയറാക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് രാഗേഷ് പറഞ്ഞിരുന്നു. സുമ ബാലകൃഷ്ണനല്ലാത്ത മറ്റാരെയെങ്കിലും പരിഗണിച്ചാല്‍ കോണ്‍ഗ്രസിനെ പിന്തുണക്കും. അല്ലാത്ത പക്ഷം തന്റെ വോട്ട് എല്‍ഡിഎഫിനായിരിക്കും. ഇടതുപക്ഷത്തിന് നിരുപാധിക പിന്തുണ നല്‍കുമെന്നും രാഗേഷ് പറഞ്ഞു.