Connect with us

National

തെലുങ്കാനയില്‍ ആറ് ടിആര്‍എസ് നേതാക്കളെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി

Published

|

Last Updated

ഹൈദരാബാദ്: തെലുങ്കാനയില്‍ ആറ് ടിആര്‍എസ് നേതാക്കളെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി. ഗമ്മം ജില്ലയിലെ ചാര്‍ള മണ്ഡല്‍ പുസഗുപ്പ ഗ്രാമത്തില്‍ നിന്നാണ് തെലുങ്കാന രാഷ്ട്ര സമിതി പ്രാദേശിക നേതാക്കളെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്. ബുധനാഴ്ചയാണ് നേതാക്കളെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്. എന്നാല്‍ വ്യാഴാഴ്ചയാണ് ഇവരെ കാണാതായ വിവരം അറിയുന്നത്. ഒറ്റപ്പെട്ട ഒരു ഗ്രാമത്തില്‍ പാര്‍ട്ടിയോഗത്തിനുപോയ നേതാക്കള്‍ വീട്ടില്‍ മടങ്ങിയെത്താതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.

നേതാക്കളെ തട്ടിക്കൊണ്ടുപോയതായി അവകാശപ്പെട്ട് മാവോയിസ്റ്റുകള്‍ ഗ്രാമത്തില്‍ ലഘുലേഖ വിതരണം ചെയ്തു. വാറങ്കലില്‍ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെടാന്‍ ഇടയായ സംഭവത്തിന്റെ ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് നേതാക്കളെ തട്ടിക്കൊണ്ടുപോയത്.

Latest