Connect with us

Wayanad

ജില്ലാ ശാസ്ത്ര മേള: കണിയാമ്പറ്റ ജേതാക്കളായി

Published

|

Last Updated

കണിയാമ്പറ്റ: വയനാട് റവന്യു ജില്ലാ ശാസ്‌ത്രോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ശാസ്ത്രമേളയിലും സാമൂഹിക ശാസ്ത്രമേളയിലും കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കളായി.
സയന്‍സിന് 33 പോയിന്റും, സാമൂഹിക ശാസ്ത്രത്തിന് 70 പോയിന്റും നേടിയാണ് കണിയാമ്പറ്റ ജേതാക്കളായത്. എല്‍.പി വിഭാഗം ശാസ്ത്രമേളയില്‍ എസ്.ഡി.എം.എല്‍.പി.എസ് കല്‍പ്പറ്റയും മാര്‍ ബസേലിയോസ് യു.പി.എസ് കോളാടിയും ജി.യു.പി.എസ് ബാവലിയും ജേതാക്കളായി. യു.പി വിഭാഗത്തില്‍ സെന്റ് ജോസഫ് യു.പി.എസ് മേപ്പാടിയും, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ എസ്.എച്ച്.എച്ച്.എസ്.എസ് ദ്വാരകയുമാണ് ജേതാക്കളായത്.
സാമൂഹിക ശാസ്ത്രമേളയില്‍ യു.പി വിഭാഗത്തിലും എല്‍.പി വിഭാഗത്തിലും സെന്റ് ജോസഫ്‌സ് ടി.ടി.ഐ മാനന്തവാടിയും, എച്ച്.എസ്.എസ് വിഭാഗത്തില്‍ ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോടും ചാമ്പ്യന്മാരായി.
ഗണിത ശാസ്ത്രമേളയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അസംപ്ഷന്‍ എച്ച്.എസ് ബത്തേരിയും, എച്ച്.എസ്.എസ് വിഭാഗത്തില്‍ ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോടും, യു.പി വിഭാഗത്തില്‍ സെന്റ് സെബാസ്റ്റ്യന്‍സ് എ.യു.പി.എസ് പാടിച്ചിറയും, എല്‍.പി വിഭാഗത്തില്‍ അസംപ്ഷന്‍ എ.യു.പി.എസ് ബത്തേരിയും ജേതാക്കളായി.
പ്രവൃത്തി പരിചയ മേളയില്‍ എല്‍.പി വിഭാഗത്തില്‍ സെന്റ് തോമസ് എ.യു.പി.എസ് മുള്ളന്‍കൊല്ലിയും, യു.പി വിഭാഗത്തില്‍ ജി.യു.പി.എസ് തരുവണയും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സെന്റ് ജോസഫ്‌സ് മേപ്പാടിയും, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ എസ്.എച്ച്.എസ്.എസ്.എസ് ദ്വാരകയും ജേതാക്കളായി. ഐ.ടി മേളയില്‍ യു.പി വിഭാഗത്തില്‍ ക്രസന്റ് പബ്ലിക് സ്‌കൂള്‍ പനമരവും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സെന്റ് തോമസ് എച്ച്.എസ്.എസ് നടവയലും, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ജി.വി.എച്ച്.എസ്.എസ് മാനന്തവാടിയും ജേതാക്കളായി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. സമ്മാനദാനവും നിര്‍വഹിച്ചു.
ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കുഞ്ഞാഇശ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം പി ഇസ്മായില്‍, ഡി.ഡി.ഇ സി രാഘവന്‍, സി രവീന്ദ്രന്‍, ഡോ. നിഷ, എ.ഇ ജയരാജന്‍, ഇ.കെ അബൂബക്കര്‍, പി.സി മജീദ്, പള്ളിയറ രാമന്‍, അബ്ദുല്‍കരീം, വി.ജെ തോമസ്, സി.കെ പവിത്രന്‍, എം.വി കൃഷ്ണകുമാര്‍, ടി.ജി സജി, സി ബിനേഷ്, സുരേഷ്ബാബു വാളല്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കെ.ആര്‍ മോഹനന്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സി.പി സുരേഷ്ബാബു നന്ദിയും പറഞ്ഞു.