Connect with us

Education

തയ്യാറെടുക്കാം മത്സര പരീക്ഷകള്‍ക്ക്...

Published

|

Last Updated

മെഡിസിന്‍/എന്‍ജിനീയറിംഗ്/ നിയമം/മാനേജ്‌മെന്റ് തുടങ്ങി പ്രൊഫഷനല്‍ മേഖലയില്‍ നൂറുകണക്കിന് കോഴ്‌സുകളും ആയിരക്കണക്കിന് സ്‌പെഷ്യലൈസേഷനുമാണ് ഇന്ന് വിദ്യാര്‍ഥികള്‍ക്ക് മുമ്പിലുള്ളത്. സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന എന്‍ജിനീയറിംഗ് കോളജുകളും പഠന കാലാവധിക്കു ശേഷവും കോഴ്‌സ് പൂര്‍ത്തിയാക്കാതെ ബാറ്റ്-അപ് ആയി നില്‍ക്കുന്ന പഠിതാക്കളും ചിലപ്പോഴെങ്കിലും വാര്‍ത്തയാകാറുണ്ട്. എന്നാല്‍ രാജ്യത്തെ മികച്ച ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ നിന്ന് ക്യാമ്പസ് ഇന്റര്‍വ്യൂ വഴി വിവിധ കമ്പനികള്‍ വിദ്യാര്‍ഥികളെ റാഞ്ചിയെടുത്ത് കൊണ്ടുപോകുന്നതും വാര്‍ത്തയാകാറുണ്ട്.
രാജ്യത്തെ മികച്ച സ്ഥാപനങ്ങള്‍ തങ്ങളുടെ പഠിതാക്കളെ തിരഞ്ഞെടുക്കുന്നത് സാമാന്യം കടുപ്പമുള്ള മത്സര പരീക്ഷകള്‍ വഴിയാണ്. പഠിക്കാനുദ്ദേശിക്കുന്ന കോഴ്‌സുകളിലേക്കുള്ള പഠിതാവിന്റെ അഭിരുചിയും ബുദ്ധിശക്തിയും ഉള്‍പ്പെടെയുള്ള സര്‍വതോന്മുഖമായ നൈപുണി നിര്‍ണയിച്ചാണ് അഡ്മിഷന്‍ നല്‍കുന്നത്. ഏത് കോഴ്‌സ് പഠിച്ചു എന്നതുപോലെ പ്രധാനമാണ് എവിടെ പഠിച്ചു എന്നതും.
രാജ്യത്തെ പ്രമുഖമായ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള സമയമാണിപ്പോള്‍. ചിട്ടയായ പഠനവും കഠിനമായ തയ്യാറെടുപ്പും വേണം പ്രവേശന പരീക്ഷകള്‍ ജയിക്കാന്‍. റാങ്കിംഗില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥാപനങ്ങളെല്ലാം പ്രത്യേകം പ്രവേശന പരീക്ഷകളിലൂടെയാണ് പഠിതാക്കളെ കണ്ടെത്തുന്നത്.
ഇപ്പോള്‍ അപേക്ഷിക്കാവുന്ന ഏതാനും പ്രവേശന പരീക്ഷകള്‍ പരിചയപ്പെടാം.

CMAT, GPAT
അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (എ ഐ സി ടി ഇ) ദേശീയ തലത്തില്‍ നടത്തുന്ന പരീക്ഷയാണ് കോമണ്‍ മാനേജ്‌മെന്റ് അഡ്മിഷന്‍ ടെസ്റ്റ് (CMAT), ഗ്രാജുവേറ്റ് ഫാര്‍മസി ആപ്ടിറ്റിയൂഡ് ടെസ്റ്റ് (GPAT) എന്നിവ. പരീക്ഷ ജനുവരി 17ന് നടക്കും. ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ 10 വരെ സ്വീകരിക്കും. www.aicte-india.org. CMAT വഴി മാനേജ്‌മെന്റിലെ ബിരുദ ബിരുദാനന്തര കോഴ്‌സുകളിലും GPAT വഴി ഫാര്‍മസിയിലെ മാസ്റ്റേഴ്‌സ് പ്രോഗ്രാമിനും പ്രവേശനം ലഭിക്കും.

JEST
ഫിസിക്‌സ്, തിയററ്റിക്കല്‍ സയന്‍സ്, ന്യൂറോ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഗവേഷണത്തിനുള്ള പ്രവേശന കവാടമാണ് ജോയിന്റ് എന്‍ട്രന്‍സ് സ്‌ക്രീനിംഗ് ടെസ്റ്റ് (JEST-16) 29 ദേശീയ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലേക്കാണ് ജെസ്റ്റ് വഴി ഗവേഷണം നടത്താനാകുക. പരീക്ഷ ഫെബ്രുവരി 21ന് നടക്കും. വെബ്‌സൈറ്റ്: www.jest.org.in അവാസാന തീയതി ഡിസംബര്‍ 10

MAT
ഓള്‍ ഇന്ത്യാ മാനേജ്‌മെന്റ് അസോസിയേഷന്‍ നടത്തുന്ന പ്രവേശന പരീക്ഷയാണ് മാനേജ്‌മെന്റ് അപ്റ്റിറ്റിയൂഡ് ടെസ്റ്റ്(MAT) ബിസിനസ് സ്‌കൂളുകളിലെ എം ബി എക്കും അനുബന്ധ കോഴ്‌സുകള്‍ക്കും മാനദണ്ഡമാണ് മാറ്റ്. അപേക്ഷ http://apps.ains.in/matdec15 ലിങ്കില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. കേരളത്തില്‍ 40ല്‍പരം സ്ഥാപനങ്ങളില്‍ MAT വഴി അഡ്മിഷന്‍ നേടാനാകും. അവസാന തീയതി: ഈമാസം 24.

XAT-_2016
ജാംഷഡ്പൂരിലെ സേവ്യര്‍ ലേബര്‍ റിലേഷന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിലെയും (XLRI) XAT അസോസിയേറ്റ് അംഗ സ്ഥാപനങ്ങളിലെയും മാനേജ്‌മെന്റ് പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷയാണ് സേവ്യര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്(XAT). XAMIയില്‍ ഉള്‍പ്പെടുന്ന 130ല്‍പരം സ്ഥാപനങ്ങളിലെ പ്രവേശനത്തിന് മാനദണ്ഡമാണ് XAT.
വെബ്‌സൈറ്റ്: www.xatonline.net.in
അവസാന തീയതി ഈ മാസം 30

TISS NET
സാമൂഹ്യശാസ്ത്ര പഠനത്തില്‍ രാജ്യത്തെ പ്രമുഖ സ്ഥാപനമായ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലേക്കുള്ള പ്രവേശന പരീക്ഷയാണ് ടിസ്സ്‌നെറ്റ്. ഒബ്ജക്ടീവ് ചോദ്യങ്ങള്‍ മാത്രമുള്ള ഓണ്‍ലൈന്‍ പരീക്ഷയാണിത്. പരീക്ഷ 2016 ജനുവരി 9ന്
വെബ്‌സൈറ്റ്: www/tiss.edu
അവസാന തീയതി നവംബര്‍ 30.

---- facebook comment plugin here -----

Latest