Connect with us

Kerala

അസ്ഹരി തങ്ങൾ അന്തരിച്ചു

Published

|

Last Updated

മലപ്പുറം: പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഹൈദറൂസ് അല്‍ അസ്ഹരി (അസ്ഹരി തങ്ങള്‍) അന്തരിച്ചു. 95 വയസ്സായിരുന്നു. വളാഞ്ചേരി കുളമംഗലം വലിയ ജാറത്തിങ്കലെ സ്വവസതിയില്‍ ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. മയ്യിത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.

ദീര്‍ഘകാലം ഇകെ വിഭാഗം സമസ്തയുടെ പ്രസിഡന്റായിരുന്ന തങ്ങളെ സംഘടനയിലെ അപചയങ്ങള്‍ തുറന്നുപറഞ്ഞതിന് തത് സ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു. ഗ്രന്ഥകര്‍ത്താവ്, ബഹുഭാഷാ പണ്ഡിതന്‍ തുടങ്ങിയ നിലകളിലും പ്രശോഭിച്ചു.

ഭാര്യമാര്‍ പരേതയായ ആറ്റബീവി, ഇമ്പിച്ചിവീവി മേലാറ്റൂര്‍. മക്കള്‍: സയ്യിദ് ഫഖ്‌റുദ്ദീന്‍ ആറ്റക്കോയ തങ്ങള്‍ (ജിദ്ദ), സയ്യിദ് ഹുസൈന്‍ കോയ തങ്ങള്‍, സയ്യിദ് ഹബീബ് കോയ തങ്ങള്‍, സയ്യിദ് ജാഫര്‍ സ്വാദിഖ്, സയ്യിദ് മുഹമ്മദ് മുസ്തഫ, സയ്യിദത്ത് ആശിയ മുത്തു ബീവി, സയ്യിദത്ത് സുഹറ ബീവി, ഫാത്തിമത്ത് സുഫറ, സയ്യിദത്ത് നഫീസ ബീവി, പരേതയായ സയ്യിദത്ത് മൈമുന ബീവി. മരുമക്കള്‍ നൂറാ ബീവി തളിപ്പറമ്പ്, ഹാജറ ബീവി കല്‍പകഞ്ചേരി, മഹിജബിന്‍ മുനിയൂര്‍, ഹംസ ബീവി പരപ്പനങ്ങാടി, ആരിഫ ബീവി കൊടുവള്ളി.