Connect with us

National

അവയവദാനം പ്രോത്സാഹിപ്പിക്കാന്‍ പ്രചാരണവുമായി കേന്ദ്രസര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി:അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ ക്യാമ്പയിനുമായി കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ മാന്‍കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അവയവദാനത്തിന്റെ പ്രധാന്യത്തെക്കുറിച്ച് സംസാരിച്ചതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ ക്യാമ്പയിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഐയിംസ് മാതൃകയില്‍ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും ഓര്‍ഗാന്‍ റിടൈവെല്‍ ബാങ്കിംഗ് ഓര്‍ഗനൈസേഷന്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു.
പ്രധാനമന്ത്രിയുടെ അവയവദാന പ്രഖ്യാപനത്തിന് രാജ്യത്തെ പൗരന്‍മാര്‍ വലിയ പിന്തുണയാണ് നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു ക്യാമ്പയിന്‍ പ്രഖ്യാപിക്കല്‍ നമ്മുടെ ഉത്തരവാദിത്വമാണ്. ഐയിംസുകള്‍ കേന്ദ്രികരിച്ചായിരിക്കും പദ്ധതി ആദ്യഘട്ടം നടപ്പിലാക്കുകയെന്നും തുടര്‍ന്ന് രാജ്യത്തെ മുഴുവന്‍ മെഡിക്കല്‍ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സൈനികര്‍, സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചായിരിക്കും പദ്ധതി നടപ്പാക്കുക.
ഡല്‍ഹി ഐയിംസില്‍ നടന്ന ചടങ്ങിലാണ് പുതിയ ക്യാമ്പയിന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പദ്ധതിക്ക് പൂര്‍ണ പിന്തുണ പ്രഖ്യപിച്ച് ഡല്‍ഹി ഐയിംസ് ഡറക്ടര്‍ എം എസി മിശ്ര രംഗത്തെത്തി. അവയവ ദാനത്തിന് അവശ്യമായ നിയമനിര്‍മാണ സഹായവും പോലീസ് ഉദ്യോഗസ്ഥരും ആശുപത്രി അധികൃതരും തമ്മില്‍ ഏകോപനവും ആവശ്യമാണ്. എങ്കില്‍ മാത്രമേ കൃത്യസമയത്ത് രോഗികള്‍ക്ക് അവശ്യമായ അവയവങ്ങള്‍ കൈമാറ്റം ചെയ്യാന്‍ സാധ്യമാകുകയൊള്ളുവെന്നും എം സി മിശ്ര പറഞ്ഞു.
ഇതിനോടകം ഡല്‍ഹി പോലീസ ് പദ്ധതിയോട് പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലേയും പോലീസ് അടക്കമുള്ള സംവിധാനങ്ങളുടെ പിന്തുണയോടെയായിരിക്കും പദ്ധതി നടപ്പാക്കുക.