Connect with us

National

ഷീന ബോറ വധക്കേസ്: പീറ്റര്‍ മുഖര്‍ജിയുടെ കസ്റ്റഡി ഈ മാസം 30 വരെ നീട്ടി

Published

|

Last Updated

മുംബൈ: ഷീന ബോറ വധക്കേസില്‍ പീറ്റര്‍ മുഖര്‍ജിയുടെ കസ്റ്റഡി ഈ മാസം 30 വരെ നീട്ടി. പീറ്റര്‍ മുഖര്‍ജിയുടെ സാമ്പത്തിക ഇടപാടുകള്‍ കൊലപാതകത്തിലേക്ക് നയിച്ചതിന് തെളിവുണ്ടെന്ന സിബിഐയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് പീറ്റര്‍ മുഖര്‍ജിയുടെ കസ്റ്റഡി നീട്ടിയത്. ഇന്ദ്രാണിയും പീറ്റര്‍ മുഖര്‍ജിയും ചേര്‍ന്ന് രൂപീകരിച്ച വിവിധ കമ്പനികളുടെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം കൊലപാതകം സംബന്ധിച്ച വിവരങ്ങള്‍ പീറ്റര്‍ മുഖര്‍ജിക്ക് അറിയില്ലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു.

---- facebook comment plugin here -----