കാസര്‍കോട് നിന്ന് കാണാതായ കുട്ടികള്‍ മരിച്ച നിലയില്‍

Posted on: November 28, 2015 9:53 pm | Last updated: November 28, 2015 at 11:20 pm
SHARE

deathകാസര്‍കോട്: കാഞ്ഞങ്ങാട് അനാഥാലയത്തില്‍ നിന്ന് കാണാതായ രണ്ട് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. ജെറിന്‍ (5), അഭിഷേക് (7) എന്നീ കുട്ടികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച്ച വൈകുന്നേരത്തോടെയാണ് ഇവരെ കാണാതായത്. രാത്രി എട്ട് മണിയോടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറിനുള്ളില്‍ കുടുങ്ങി ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് പോലീസ് നിഗമനം.