Connect with us

Palakkad

ജില്ലാ സ്‌കൂള്‍ കായിക മേള: പറളി കുതിക്കുന്നു

Published

|

Last Updated

പാലക്കാട്: ജില്ലാ സ്‌കൂള്‍കായികമേളയില്‍ 104 പോയിന്റ് നേടി പറളി മുന്നേറുന്നു. 97 പോയിന്റ് നേടി മണ്ണാര്‍ക്കാട് രണ്ടാം സ്ഥാനത്തും 35 പോയിന്റ് നേടി ഒറ്റപ്പാലം മൂന്നാംസ്ഥാനം തുടരുന്നു.
മറ്റു ഉപജില്ലകളുടെ പോയിന്റ് ആലത്തൂര്‍26, ചിറ്റൂര്‍ -23, പട്ടാമ്പി -21, ചെര്‍പ്പുളശേരി-12, പാലക്കാട് -10, തൃത്താല, കൊല്ലങ്കോട്- 5, കുഴല്‍മന്ദം- 3.മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളക്ക് തുടക്കം കുറിച്ച് വിദ്യാ”്യാസ ഉപഡയറക്ടര്‍ എ.അബൂബക്കര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ ഒളിംപ്യന്‍ പ്രീജ ശ്രീധരന്‍ സല്യൂട്ട് സ്വീകരിച്ചു.പുതുപ്പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നാരായണന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ.ശാന്തകുമാരി മേള ഉദ്ഘാടനം ചെയ്തു.ഡി.ഡി.ഇ എ.അബൂബക്കര്‍, ഒളിംപ്യന്‍ പ്രീജ ശ്രീധരന്‍, ജില്ലാ പഞ്ചായത്തംഗം ബിന്ദു സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ജഹഫര്‍, ഹയര്‍ സെക്കന്ററി ആര്‍.ഡി.ഡി എ.ശിവന്‍, ആര്‍.എം.എസ്.എ അസി. പ്രോജക്ട് ഓഫീസര്‍ കെ.പ്രേംകുമാര്‍, വിവിധ അധ്യാപക സംഘടനാ നേതാക്കളായ കെ.ഭാസ്‌കരന്‍, ഹമീദ് കൊമ്പത്ത്,പ്രഭുല്‍ കുമാര്‍,
യു.ഹരിദാസ്,കെ.രാമചന്ദ്രന്‍, സതീഷ് മോന്‍, വിനോദ് കുമാര്‍, ആര്‍.ഡി.എസ്.ജി.എ സെക്രട്ടറി കെ.പോള്‍ വര്‍ഗീസ്, സ്‌പോര്‍ട്‌സ് ജില്ലാ കോഓര്‍ഡിനേറ്റര്‍ ജിജി ജോസഫ്, സ്വീകരണ സമിതി കണ്‍വീനര്‍ ടി.ഓമനക്കുട്ടന്‍ പ്രസംഗിച്ചു.
മത്സര ഇനം, വിജയികള്‍ ഒന്നും രണ്ടും മൂന്നും യഥാക്രമത്തില്‍:സബ് ജൂനിയര്‍ 400 മീ ഓട്ടം: ശിവദാസ്, സെന്റ് തോമസ് യു പി എസ്, കയറാടി, മുഹമ്മദ് ഷഫീഖ് ടി ആര്‍ കെ എച്ച് എസ് എസ് വാണിയംകുളം, പി ആര്‍ വിഷ്ണു- കെ എച്ച് എസ് കുമരംപുത്തൂര്‍, ലോംഗ് ജംബ്: സബ് ജൂനിയര്‍ ബോയ്‌സ്: പി നവീന്‍, എ ഇ എം എച്ച് എസ്, കഞ്ചിക്കോട്, കെ നിതിന്‍- ജി എച്ച് എസ് കല്ലിങ്കല്‍പ്പാടം, ജോവിന്‍ ബെന്നി- എ ഇ എം എച്ച് എസ് എസ്, കഞ്ചിക്കോട്, ഡിസ്ട്രസ് ത്രോ- സബ് ജൂനിയര്‍ ബോയ്‌സ് ശിവകുമാര്‍- ജി എച്ച് എസ് അഗളി, എസ് അ”ിഷേക്, എം ഇ എസ് എച്ച് എസ്, എസ് , മണ്ണാര്‍ക്കാട്, ഇ കെ ഹുസ്സൈന്‍, ജി ജെ എച്ച് എസ് എസ്, നടുവട്ടം. സ്‌കൂളുടെ പോയിന്റ് നില: സ്വര്‍ണ്ണം, വെള്ളി, വെങ്കലം യഥാക്രമത്തില്‍ കെ എച്ച് എസ് കുമരംപുത്തൂര്‍, മണ്ണാര്‍ക്കാട്-72, 12, 2,6, എച്ച് എസ് എസ് പറളി- 40, സ്വര്‍ണ്ണം-5, വെള്ളി-4, വെങ്കലം-3, മുണ്ടൂര്‍ എച്ച് എസ്:23സ്വര്‍ണം- 3, വെള്ളി2, വെങ്കലം 2. ടി ആര്‍ കെ എച്ച് എസ് എസ്, വാണിയംകുളം: 19, സ്വര്‍ണം-2, വെള്ളി3. എന്‍ കെ എം എച്ച് എസ് എസ് , ചിറ്റിലഞ്ചേരി- 10 സ്വര്‍ണ്ണം- 0, വെള്ളി 3, വെങ്കലം -2. ജി എച്ച് എസ് ചെര്‍പ്പുളശേരി:6 സ്വര്‍ണം-0, വെള്ളി-2, വെങ്കലം -0, എ ഇ എം എച്ച് എസ് എസ് കഞ്ചിക്കോട്- 6 സ്വര്‍ണം-1, വെള്ളി-0, വെങ്കലം -2, ജി വി എച്ച് എസ് പട്ടാമ്പി കൊപ്പം: 6 സ്വര്‍ണം 0, വെള്ളി- 2, വെങ്കലം -0, സെന്റ് തോമസ് യു പി എസ് കയറാടി:5 സ്വര്‍ണം-1 വെള്ളി-0, വെങ്കലം-0, ജി എച്ച് എസ് അഗളി: 5 സ്വര്‍ണം-1, വെള്ളി-0, വെങ്കലം-0. വി എം സി ഇ എം ജി എച്ച് എസ് എസ് ചിറ്റൂര്‍ 5 സ്വര്‍ണം-1. വെള്ളി-9, വെങ്കലം -0, ജി ജെ എച്ച് എസ് എസ് നടുവട്ടം- 5 സ്വര്‍ണം-1, വെള്ളി-0, വെങ്കലം-0,

---- facebook comment plugin here -----

Latest