Connect with us

Wayanad

സുല്‍ത്താന്‍ ബത്തേരി ഉപജില്ല മുന്നേറ്റം തുടരുന്നു

Published

|

Last Updated

മാനന്തവാടി: ജില്ലാ സ്‌കൂള്‍ കായികമേളയില്‍ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയും മീനങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളും കുതിപ്പ് തുടരുന്നു. 66 ഇനം പൂര്‍ത്തിയായപ്പോള്‍ സുല്‍ത്താന്‍ ബത്തേരി ഉപജില്ല 43 സ്വര്‍ണവും 33 വെള്ളിയും 22 വെങ്കലവും നേടി 357 പോയിന്റുകളോടെയാണ് മുന്നിട്ടുനില്‍ക്കുന്നത്.
14 സ്വര്‍ണവും 25 വെള്ളിയും 17 വെങ്കലവും നേടി 82 പോയിന്റുകള്‍ കരസ്ഥമാക്കിയ മാനന്തവാടിയാണ് തൊട്ടുപിറകില്‍ (പോയിന്റ് 175). ഏഴു സ്വര്‍ണവും എട്ട് വെള്ളിയും 20 വെങ്കലവും നേടി 86 പോയിന്റുകള്‍ നേടിയ വൈത്തിരി ഉപജില്ലയാണ് മൂന്നാംസ്ഥാനത്ത്.
138 പോയിന്റുകള്‍ നേടിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൂളുകളുടെ വിഭാഗത്തില്‍ മീനങ്ങാടി രണ്ടാം ദിവസവും മുന്നിലാണ്. 18 സ്വര്‍ണവും, 12 വെള്ളിയും, ഏഴ് വെങ്കലവുമാണ് ഇവര്‍ക്ക് ലഭിച്ചത്. 74 പോയിന്റുകള്‍ നേടിയ കാക്കവയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് രണ്ടാംസ്ഥാനത്ത്. 11 സ്വര്‍ണവും അഞ്ച് വെള്ളിയും നാല് വെങ്കലവുമാണ് കാക്കവയലിന് ലഭിച്ചത്. 72 പോയിന്റ് നേടി കാട്ടിക്കുളം സ്‌കൂള്‍ മൂന്നാം സ്ഥാനത്താണ്. ഏഴ് സ്വര്‍ണവും 11 വെള്ളിയും നാല് വെങ്കലവുമാണ് കാട്ടിക്കുളത്തിന് ലഭിച്ചത്.
ഇന്ന് നടക്കുന്ന സമാപന സമ്മേളനം നഗരസഭ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത് അധ്യക്ഷനാകുന്ന പരിപാടിയില്‍ മാനന്തവാടി ഡി.വൈ.എസ്.പി. എ.ആര്‍. പ്രേംകുമാര്‍ വിജയികളായ കായികതാരങ്ങള്‍ക്ക് സമ്മാനദാനം നടത്തും.