Connect with us

Ongoing News

ലോകഫുട്‌ബോളര്‍ അന്തിമ പട്ടികയില്‍ ആദ്യമായി നെയ്മര്‍

Published

|

Last Updated

സൂറിച്: ബാഴ്‌സലോണയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ഇതാദ്യമായി ഫിഫ ലോകഫുട്‌ബോളര്‍ പുരസ്‌കാരത്തിനുള്ള മൂന്നംഗ അന്തിമ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചു. പതിവ് പോലെ മെസിയും ക്രിസ്റ്റ്യാനോയുമാണ് പട്ടികയിലുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷവും റയല്‍മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ലോകഫുട്‌ബോളര്‍ക്കുള്ള ഫിഫ ബാലണ്‍ദ്യോര്‍ നേടിയത്. അതിന് മുമ്പ് നാല് വര്‍ഷം തുടരെ മെസിക്കായിരുന്നു പുരസ്‌കാരം. ഇത്തവണ, ഇരുവര്‍ക്കും വെല്ലുവിളിയായി നെയ്മറും എത്തിയതോടെ എല്‍ക്ലാസികോ പോരാട്ടം പോലെ പുരസ്‌കാര നിര്‍ണയവും ആവേശത്തിന്റെ കൊടുമുടിയിലാണ്. ജനുവരി പതിനൊന്നിന് സൂറിചില്‍ നടക്കുന്ന ചടങ്ങിലാണ് ജേതാവിനെ പ്രഖ്യാപിക്കുക.
മികച്ച പരിശീലകരുടെ അന്തിമപട്ടികയില്‍ ചിലിയുടെ ജോര്‍ജ് സംപോളി, ബയേണ്‍ മ്യൂണിക്കിന്റെ പെപ് ഗോര്‍ഡിയോള, ബാഴ്‌സലോണയുടെ ലൂയിസ് എന്റിക്വെ ഇടം പിടിച്ചു.വനിതാ താരങ്ങളുടെ അന്തിമപട്ടികയില്‍ അമേരിക്കയുടെ കാര്‍ലി ലോയ്ഡ്, ജപ്പാന്റെ അയാ മിയാമ, ജര്‍മനിയുടെ സെലിയ സസിച് എന്നിവര്‍.

Latest