Connect with us

Kerala

മുഖ്യമന്ത്രിക്കെതിരെ ബിജു രാധാകൃഷ്ണന്‍ നടത്തിയ ആരോപണങ്ങള്‍ തള്ളിക്കളയുന്നുവെന്ന് ഹൈക്കമാന്‍ഡ്

Published

|

Last Updated

ന്യൂഡല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ നടത്തിയ ആരോപണങ്ങള്‍ തള്ളിക്കളയുന്നു എന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. കൊലപാതക കേസിലെ പ്രതിയുടെ ആരോപണം മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും എഐസിസി വക്താവ് രാജീവ് ഗൗഡ പറഞ്ഞു.

ബിജു രാധാകൃഷ്ണന്‍ മുമ്പ് പലര്‍ക്കെതിരെയും സമാനമായ രീതിയില്‍ ആരോപണം ഉന്നയിച്ചയാളാണ്. അതുകൊണ്ടുതന്നെ കൊലപാതക കേസില്‍ തടവില്‍ കഴിയുന്ന ഒരാള്‍ പറയുന്നത് തള്ളിക്കളയുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും രാജീവ് ഗൗഡ വ്യക്തമാക്കി.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സരിത എസ് നായരും തമ്മില്‍ ശാരീരിക ബന്ധമുണ്ടായിരുന്നുവെന്ന് സോളാര്‍ കമ്മീഷന് കൊടുത്ത മൊഴിയില്‍ ബിജു പറഞ്ഞിരുന്നു.

---- facebook comment plugin here -----