Connect with us

Saudi Arabia

'പ്രേ ഫോര്‍ ചെന്നൈ' എന്ന പേരില്‍ ഒ. ഐ. സി. സി. സഹായം

Published

|

Last Updated

“പ്രേ ഫോര്‍ ചെന്നൈ” എന്ന പേരില് ഒ. ഐ. സി. സി. സഹായധനം റിജണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ. ടി. എ. മുനീര് തമിഴ് സംഘം സാരഥി എം. സിറാജിന് കൈമാറുന്നു

ജിദ്ദ:തമിഴ് നാടിനെ സഹായിക്കുന്നതിനായി ഒ.ഐ.സി.സി. ജിദ്ദ റിജണല്‍ കമ്മിറ്റി രംഗത്ത്. ഹിസ്റ്ററി കോണ്‍ഗ്രസില്‍ വെച്ച് നടന്ന “പ്രേ ഫോര്‍ ചെന്നൈ” എന്ന പേരില്‍് ഒ. ഐ. സി. സി. സഹായധനം കൈമാറിയിരുന്നു. മലയാളി സംഘടനകളില്‍ തന്നെ ആദ്യമായി നല്‍കിയ സഹായം റിജണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ. ടി. എ. മുനീര്‍ തമിഴ് സംഘം സാരഥി എം. സിറാജിനാണ് കൈമാറിയത്്. പ്രസ്തുത സഹായ പരിപാടിയുടെ തുടര്‍ച്ചയായി വസ്ത്രങ്ങളും ബ്ലാങ്കറ്റുകളും മറ്റു ആവിശ്യ വസ്തുകളും ശേഖരിച്ചു. മഴയും വെള്ളപോക്കവും മുലം ദുരിതമനുഭവിക്കുന്ന പതിനായിരകണക്കിന് ആളുകള്‍ക്ക് എത്തിച്ചു നല്‍കുവാനാണ് ഉദേശിക്കുന്നത്. ജിദ്ദയിലെ പ്രമുഖ കാര്‍ഗോ കമ്പനിയായി ആല്‍ഫ കാര്‍ഗോയുമായി സഹകരിച്ചു കൊണ്ടാണ് ഒ.ഐ. സി. സി. ഈ പദ്ധതി നടപ്പിലാക്കുന്നത്. ആവിശ്യക്കാരിലേക്ക് എത്തിക്കുന്നതിനായി തമിഴ് സംഘം അടക്കമുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഉപയോഗപെടുത്തും.എല്ലാം നഷടപ്പെട്ട തമിഴ് മക്കളെ സഹായിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും ആയതിനാല്‍ ഈ പദ്ധതിയുമായി മനുഷ്യത്ത്വം മരവിച്ചിട്ടില്ലാത്ത മുഴുവന്‍ പേരും സഹകരിക്കണമെന്ന് റിജണല്‍ കമ്മിറ്റി പ്രസിഡണ്ട് പ്രസിഡണ്ട് കെ. ടി. എ. മുനീര്‍ പറഞ്ഞു. ഒ. ഐ. സി. സി യുടെ എല്ലാ ജില്ല, ഏരിയ, യുണിറ്റു കമ്മിറ്റികളും ഇതിനായി രംഗത്ത് ഇറങ്ങണമെന്നും മുനീര് അവിശ്യപെട്ടു. പഴയ വസ്ത്രങ്ങള്‍ നല്‍കുന്നവര്‍ അവ ശരിയാവണ്ണം വൃത്തിയാക്കി
കവറില്‍ കൃത്യമായ അളവും മറ്റുവിവരങ്ങളും രേഖപെടുത്തിയാണ് നല്‍കേണ്ടത്. ഇവ ശേഖരിക്കുനതിനായി നാളെയും (ബുധനാഴ്ചകളില്‍ ) ശരഫിയ ഇംപാല ഗാര്‍ഡനില്‍ പ്രവര്‍ത്തിക്കുന്ന ഒ. ഐ. സി. സി. പ്രവാസി സേവന കേന്ദ്രയില്‍ സൗകര്യം ഒരിക്കിയിട്ടുണ്ട്. കുടുതല്‍ വിവരങ്ങള്ക്ക് പ്രവാസി സേവന കേന്ദ്ര കണ്‍വീനര്‍ അലി തേക്ക് തോടു (0504628886) ജിദ്ദ കമ്മിറ്റി ജനറല്‍ സെക്രടറി നൌഷാദ് അടൂര് (0508350151) എന്നിവരുമായി ബന്ധപെടവുന്നതാണ്.