Connect with us

Palakkad

രണ്ട് കിലോ സ്വര്‍ണവും 76 ലക്ഷം രൂപയും പിടികൂടിയ സംഭവം: അന്വേഷണം ഊര്‍ജിതം

Published

|

Last Updated

പാലക്കാട്: കോയമ്പത്തൂരില്‍ നിന്ന് പാലക്കാട്ടേക്കു വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ നിന്ന് രണ്ട്കിലോ സ്വര്‍ണവും 76 ലക്ഷം രൂപയും പിടികൂടിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
പാലക്കാട്ട് വാളയാര്‍ പാമ്പാംപള്ളം ടോള്‍ഗേറ്റിനു സമീപം ചൊവ്വാഴ്ച അര്‍ധരാത്രിക്കുശേഷം നടന്ന വാഹന പരിശോധനയ്ക്കിടെയാണ് കെ എസ് ആര്‍ ടി സി ബസില്‍ കടത്തിക്കൊണ്ടുവന്ന രണ്ടുകിലോ സ്വര്‍ണ്ണവും 76 ലക്ഷം രൂപയും പാലക്കാട് എക്‌സൈസ് സംഘം പിടികൂടിയത്.
എക്‌സൈസ് സംഘം വാഹന പരിശോധനക്കു ശ്രമിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട ബസിലെ ഒരു യാത്രക്കാരന്‍ ഇറങ്ങിയോടിയെന്നും എക്‌സൈസ് സംഘം പറഞ്ഞു. തൃത്താല എക്‌സൈസ് ഇന്‍ന്‍സ്‌പെക്ടര്‍ എം സുരേഷ് പ്രിവന്റീവ് ഓഫീസര്‍ എസ് ഷിബു എന്നിവരടങ്ങിയ സംഘമാണ് പണവും സ്വര്‍ണ്ണവും പിടികൂടിയത്. എക്‌സൈസ് സംഘം പിടികൂടിയ സ്വര്‍ണ്ണവും കുഴല്‍പ്പണവും ഇന്നലെ വാളയാര്‍ പോലീസിന് കൈമാറി. ഇയാളെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നതായി എസ് ഐ അറിയിച്ചു. കഴിഞ്ഞദിവസം രണ്ടരകോടിരൂപയുടെ കുഴല്‍പ്പണവും വാഹനവും മലപ്പുറം സ്വദേശികളായ നാലു പ്രതികളെയും ആദായനികുതി വകുപ്പ് അധികൃതര്‍ പിടകൂടിയിരുന്നു.
ഇത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പാലക്കാടു നിന്നും കുഴല്‍പ്പണം പിടികൂടുന്നത്.

Latest