Connect with us

Gulf

ആര്‍ ടി എ പ്രകൃതി വാതകത്തില്‍ ഓടുന്ന ബസ് പുറത്തിറക്കി

Published

|

Last Updated

ദുബൈ ആര്‍ ടി എ-യുണൈറ്റഡ് മോട്ടോര്‍സ് അധികൃതര്‍ യോഗത്തില്‍

ദുബൈ: പ്രകൃതിവാതകത്തില്‍ ഓടുന്ന ബസ് പരീക്ഷണാര്‍ഥം ആര്‍ ടി എ പുറത്തിറക്കി. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശ പ്രകാരമാണ് ഇതെന്ന് പൊതുഗതാഗത വിഭാഗം സി ഇ ഒ അബ്ദുല്ല യൂസുഫ് അല്‍ അലി പറഞ്ഞു. യുണൈറ്റഡ് മോട്ടോര്‍സ് സി ഇ ഒ ഖലീഫ സൈഫ് ദര്‍വീശിന്റെ സാന്നിധ്യത്തിലാണ് ബസ് പുറത്തിറക്കാന്‍ ധാരണയായത്. യുണൈറ്റഡ് മോട്ടോര്‍സാണ് സി എന്‍ ജി ബസുകള്‍ നിര്‍മിക്കുന്നത്. ഭാവിയില്‍ ഇത്തരത്തില്‍ കൂടുതല്‍ ബസുകള്‍ പുറത്തിറക്കും. പരിസ്ഥിതി സൗഹൃദ വഴിയാണിതെന്നും എന്‍ജിന്‍ ശബ്ദം സാമ്പ്രദായിക ബസുകളിലേതിനേക്കാള്‍ 30 ശതമാനം കുറവായിരിക്കുമെന്നും അബ്ദുല്ല യൂസുഫ് അല്‍ അലി പറഞ്ഞു. 12 മാസം പരീക്ഷണാര്‍ഥം ഒരു റൂട്ടില്‍ ഇത്തരം ബസുകള്‍ ഓടിക്കും. ഒരു പ്രാവശ്യം റീ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ ഓടുമെന്നതാണ് സവിശേഷത.