Kozhikode
പൊതുസ്ഥലത്ത് അറവ് മാലിന്യം തള്ളിയ യുവാക്കള്‍ക്ക് തടവും പിഴയും
പേരാമ്പ്ര: പൊതുസ്ഥലത്ത് അറവ് മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് പേരാമ്പ്ര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ രണ്ട് യുവാക്കള്‍ക്ക് തടവും പിഴയും. മലപ്പുറം സ്വദേശികളായ സ്വഫ്‌വാന്‍ (33) മുഹമ്മദ് റാഫി (32) എന്നിവരെയാണ് പേരാമ്പ്ര ഫസ്റ്റ്ക്ലാസ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ഒന്ന്) കെ.ഷാജി ശിക്ഷിച്ചത്. 4,000 രൂപ വീതം പിഴയും, കോടതി പിരിയും വരെ തടവുമാണ് കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷമാണ് കടിയങ്ങാട് പാലത്തിന് സമീപം മാലിന്യം തള്ളിയ സംഭവത്തില്‍ അന്നത്തെ പേരാമ്പ്ര എസ്.ഐ. അബ്ദുര്‍റഹ്മാന്‍ കേസെടുത്തത്.
---- facebook comment plugin here -----