Connect with us

Gulf

48.2 കോടി ചെലവില്‍ റോഡ് നവീകരണം, ഇരുനില പാലം

Published

|

Last Updated

ദുബൈ: 48.2 കോടി ചെലവ് ചെയ്ത് ഉമ്മു അല്‍ ശീഫ്, ലത്വീഫ ബിന്‍ത് ഹംദാന്‍ എന്നീ പാതകള്‍ നവീകരിക്കും. അല്‍ വാസല്‍, ശൈഖ് സായിദ് റോഡില്‍ നിന്ന് ലത്വീഫ ബിന്‍ത് ഹംദാന്‍ സ്ട്രീറ്റിലേക്ക് രണ്ട് നില പാലമുള്‍പെടെയുള്ള നവീകരണമാണ് നടക്കുക. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശ പ്രകാരമാണിത്.
കഴിഞ്ഞ സെപ്തംബറില്‍ ആര്‍ ടി എ ഓഫീസ് ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചപ്പോഴാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ശൈഖ് സായിദ് റോഡില്‍ അല്‍ മനാറ ഇന്റര്‍ ചേഞ്ച് വരെ അനുബന്ധ റോഡുകളുമുണ്ടാകും. 2018ല്‍ പൂര്‍ത്തിയാക്കുമെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മതര്‍ അല്‍ തായര്‍ അറിയിച്ചു. അല്‍ വാസല്‍, ജുമൈറ മേഖലയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണിത്. ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ പുതിയ പദ്ധതികള്‍ക്ക് കഴിയും. പരിസ്ഥിതി സൗഹൃദ മാര്‍ഗമാണ് നിര്‍മാണത്തിന് ഉപയോഗിക്കുക.
നിരവധി സമാന്തര റോഡുകള്‍ ഇതിന്റെ ഭാഗമായുണ്ട്. ശൈഖ് സായിദ് റോഡിലേക്കുള്ള ഉമ്മു അല്‍ ശീഫ് സ്ട്രീറ്റിലാണ് ഇരുനില പാലം പണിയുക. ദുബൈ മെട്രോ ചുകപ്പ് പാതക്ക് സമീപമാണെങ്കിലും നിര്‍മാണം മെട്രോയെ ബാധിക്കില്ലെന്നും മതര്‍ അല്‍തായര്‍ അറിയിച്ചു.

Latest